സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ.

  • Home-FINAL
  • Business & Strategy
  • സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ.

സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ.


ന്യൂഡൽഹി: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുന്നു. അടുത്ത മാസം പകുതിയോടെ ഇന്ത്യ സന്ദർശിക്കുമെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്തോനേഷ്യയിലേക്കുള്ള യാത്രാമധ്യേ ന്യൂഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം അനുസരിച്ച് ഇന്ത്യയിൽ എത്തുന്ന മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ  പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തും. ഏതാനും മണിക്കൂറുകൾ മാത്രമായിരിക്കും സന്ദർശനം എന്നാണ് വിവരം.

ഉക്രെയ്നിലെ റഷ്യൻ യുദ്ധം, ഇന്ത്യയോ സഊദി അറേബ്യയോ ചേരാത്ത പാശ്ചാത്യ സഖ്യ ഉപരോധം എന്നിവയെ തുടർന്നുള്ള നിലവിലെ ഊർജ്ജ സുരക്ഷാ സാഹചര്യത്തെക്കുറിച്ചും സഊദി പ്രധാനമന്ത്രി സൽമാനും പ്രധാനമന്ത്രി മോദിയും കൂടിക്കാഴ്ചയിൽ അഭിപ്രായങ്ങൾ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യ ഉൾപ്പെടുന്ന ഒപെക് പ്ലസ്  ഗ്രൂപ്പിന്റെ എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചതിനെച്ചൊല്ലി യു.എസ്-സഊദി പിരിമുറുക്കം കണക്കിലെടുത്ത് സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും നിരീക്ഷകർ വിലയിരുത്തുന്നു.

ഡൽഹിയിൽ, രണ്ട് നേതാക്കളും സൽമാന്റെ 2019-ൽ ഇന്ത്യയിൽ “100 ബില്യൺ ഡോളർ നിക്ഷേപം” എന്ന വാഗ്ദാനത്തിന്റെ പുരോഗതി ഉൾപ്പെടെയുള്ള ഉഭയകക്ഷി പദ്ധതികൾ അവലോകനം ചെയ്യും. 2016ലും 2019ലും രണ്ട് തവണ മോഡി റിയാദ് സന്ദർശിച്ചിട്ടുണ്ട്. കൂടാതെ നിരവധി ധാരണാപത്രങ്ങളും പദ്ധതികളും പ്രഖ്യാപിക്കുകയും അവ അവലോകനം ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2020-ൽ സൗദി അറേബ്യ ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചിരുന്നു. 2023 സെപ്റ്റംബറിൽ ഡൽഹിയിലാണ് ജി 20 ഉച്ചകോടി.

ഈ വർഷം നവംബർ 15-16 തീയതികളിൽ ഇൻഡോനീഷ്യയിലെ ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പങ്കെടുക്കും. നരേന്ദ്ര മോഡിയും ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. നിലവിൽ ഇന്ത്യയുമായി ശക്തമായ ബന്ധമാണ് സഊദി അറേബ്യ പുലർത്തുന്നത്.

Leave A Comment