കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഒളിമ്പ്യൻ അബ്ദുൾറഹ്മാൻ റോളിംഗ്, ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ ടൂർണ്ണമെൻറ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി ബഹ്റൈൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ കീഴിലുള്ള എട്ട് ടീമുകൾ മാറ്റുരച്ച മൽസരങ്ങളിൽ,ഷോസ്റ്റോപ്പേഴ്സ് ആണ് വിജയം കരസ്ഥമാക്കിയത്. ഫൈനലിൽ ഷോ സ്റ്റോപ്പേഴ്സ് എഫ്.സി അൽ കേരളാവി എഫ് സി യുമായാണ് ഏറ്റുമുട്ടിയത്.വ്യാഴാഴ്ച വൈകിട്ട് ഹൂറ അൽ തീൽ സ്റ്റേഡിയത്തിൽ ബഹ്റൈൻ ഇന്ത്യൻ എംബസി സെക്കൻറ് സെക്രട്ടറി രവിശങ്കർ ശുക്ല ഫുട്ബാൾ ടൂർണ്ണമെന്റ് കിക്കോഫ് ചെയ്തു.
ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ , ഫ്രാൻസിസ് കൈതാരത്ത്,സാമൂഹ്യ പ്രവർത്തകൻ സെയ്ദ്ദ് ഹനീഫ്, പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കോഡിനേറ്റർ അമൽദേവ്, ടൂർണ്ണമെൻറ് കോഡിനേറ്റർ ജറി ജോയ്,അൻവർ നിലമ്പൂർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.അവസാനദിവസം കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുനിലത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടൈറ്റിൽ സ്പോൺസർ നൈന മുഹമ്മദ് ഷാഫി സമ്മാനദാനം നടത്തി.
ജന.സെക്രട്ടറി ജയേഷ്.വി.കെ,ട്രഷറർ സുജിത് സോമൻ,വൈസ് പ്രസിഡണ്ട്മാരായ ജമാൽ കുറ്റിക്കാട്ടിൽ, ഷാജി പുതുക്കുടി ടൂർണ്ണമെൻറ് കൺവീനർ സവിനേഷ്,ജോയൻറ് കൺവീനർ ശശി അക്കരാൽ,മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. നിർമൽ,ഉമ്മർ എന്നിവർ വളണ്ടിയർഷിപ്പും കൈകാര്യംചെയ്തു.രക്ഷാധികാരി യു.കെ.ബാലൻ റഫറി ഇമാദ് അഹ്മദ് നിർദ്ദേശങ്ങളും സ്കോറും രേഖപ്പെടുത്തി. മത്സരങ്ങൾക്ക് കമന്ററി നൽകിയത് ഷമീർ പൊന്നാനി ആണ്. പരിപാടിയിൽ ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ കോഴിക്കോടൻ വിഭവങ്ങളടങ്ങുന്ന ഫുഡ് ഫെസ്റ്റും ഒരുക്കിയിരുന്നു.