മായ കിരണിന്റെ നോവൽ “ദി ബ്രെയിൻ ഗെയിം” പുസ്‌തക പരിചയം സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • മായ കിരണിന്റെ നോവൽ “ദി ബ്രെയിൻ ഗെയിം” പുസ്‌തക പരിചയം സംഘടിപ്പിച്ചു.

മായ കിരണിന്റെ നോവൽ “ദി ബ്രെയിൻ ഗെയിം” പുസ്‌തക പരിചയം സംഘടിപ്പിച്ചു.


ബഹ്‌റൈൻ: കുറ്റാന്വേഷണ ശ്രേണിയിൽ ഒരു മഹത്തായ നോവലാണ് ദി ബ്രെയിൻ ഗെയിം എന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ പുസ്തക പരിചയം ഉദ്ഘാടനം ചെയ്തു ക്കൊണ്ട് അഭിപ്രയപ്പെട്ടു .ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരി ശ്രീമതി മായ കിരണിന്റെ “ദി ബ്രെയിൻ ഗെയിം” എന്ന പുസ്‌തകത്തെ കുറിച്ച് ശ്രീ ബോണി ജോസഫ് വായനക്കാരുമായി പുസ്‌തകാനുഭവം പങ്കുവെച്ചുകൊണ്ട് സംസാരിച്ചു ,

മലയാളത്തിൽ എഴുതിയിട്ടുള്ള ക്രൈം ഫ്രിക്ക്ഷൻ നോവലുകളിൽ , മുൻപന്തിയിൽ നിൽക്കാവുന്ന ബ്രെയിൻ ഗെയിംയുംമായി മുന്നോട്ടുവന്ന ശ്രീമതി മായാ കിരണിനെ അദ്ദേഹം അഭിനന്ദിച്ചുകൊണ്ട് പുസ്തകത്തെ വായനക്കർക്കു പരിചയപ്പെടുത്തി.

കുറ്റാന്വേഷണ സാഹിത്യം മലയാളത്തിൽ പൊതുസമൂഹം സ്വീകരിക്കാത്തതിന്റെ സാഹചര്യം നന്മ തിന്മ്മകളെ കുറിച്ചുള്ള മലയാളികളുടെ അബോധത്തിലെ ചില ധാരണകളായിരുന്നു എന്നും ഇന്ന് ആ അവസ്ഥ മാറി വരുന്നതായും മായയുടെ ബ്രയിൻ ഗെയിം മികച്ച വായനാനുഭവമായിരുന്നെന്നും ആശംസകൾ നേർന്നുകൊണ്ട് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര സംസാരിച്ചു .

ആദ്യ അവസാനം വരെ വായനാസ്വാദകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുവാൻ മായയുടെ ദി ബ്രെയിൻ ഗെയിംനു സാധിച്ചുന്നു സ്വാഗതം പ്രസംഗത്തിൽ സമാജം സാഹിത്യ വിഭാഗം ജോയിന്റ് കൺവീനർ പ്രശാന്ത് മുരളീധർ അഭിപ്രായപ്പെട്ടു .ബഹ്‌റൈൻ കേരളീയ സമാജത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടു ദി ബ്രെയിൻ ഗെയിം ഉണ്ടായ നാളുവഴികളെ കുറിച്ച് മറുപടി പ്രസംഗത്തിൽ ശ്രീ മായ കിരൺ സംസാരിച്ചു പുസ്‌തക പരിചയ ചടങ്ങിൽ ശ്രീജിത്ത് ഗോപിനാഥൻ , കൃഷ്ണൻ ഐ .വി , ജോർജ് വർഗീസ് , ഷെമീലി പി ജോൺ എന്നിവർ ആശംസകൾ നേർന്നു , ബഹ്‌റൈൻ കേരളീയ സമാജത്തിനു വേണ്ടി സാഹിത്യ വിഭാഗം ജോയിന്റ് കൺവീനർ അനഘ രാജീവ് നന്ദിയും പ്രകാശിപ്പിച്ചു.

Leave A Comment