ലോകം മുഴുവൻ നിശ്ചലമായ വാട്‌സാപ്പ് പുനഃസ്ഥാപിച്ചു.

  • Home-FINAL
  • Business & Strategy
  • ലോകം മുഴുവൻ നിശ്ചലമായ വാട്‌സാപ്പ് പുനഃസ്ഥാപിച്ചു.

ലോകം മുഴുവൻ നിശ്ചലമായ വാട്‌സാപ്പ് പുനഃസ്ഥാപിച്ചു.


ലോകം മുഴുവൻ നിശ്ചലമായ വാട്‌സാപ്പ് വീണ്ടും പുനഃസ്ഥാപിച്ചു .ഉച്ചയക്ക് 12.30 തോടെയാണ് വാട്സാപ്പ് പണിമുടക്കിയത്. മെസേജുകൾ സ്വീകരിക്കാനോ അയക്കാനോ പറ്റാത്ത വിധത്തിലാണ് വാട്സാപ്പ് പണിമുടക്കിയത് .ഫേസ്‌ബുക്കിന്റെ സഹോദരസ്ഥാപനമായ വാട്സാപ്പ് പ്രവർത്തിക്കാത്തതുകൊണ്ടുള്ള പ്രതിഷേധം ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ജനങ്ങൾ അറിയിച്ചിരുന്നു .സെർവർ തകരാറിലായതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് അറിയുന്നത്. കഴിഞ്ഞ സെപ്റ്റംബറിലും ആഗോളവ്യാപകമായി വാട്സാപ്പ് ഉപയോഗിക്കുന്നതിൽ സാങ്കേതിക പ്രശ്‌നം നേരിട്ടിരുന്നു.മെയ് മാസത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് ഏതാനും മണിക്കൂർ വാട്സാപ്പ് പ്രവർത്തന രഹിതമായിരുന്നു .

Leave A Comment