മ​ൾ​ട്ടി​പ്പിൾ ഫാ​മി​ലി വി​സി​റ്റ് വി​സ ഓ​ൺ​ലൈ​നാ​യി പു​തു​ക്കാ​നാ​വി​ല്ലെന്ന് മന്ത്രാലയം.

  • Home-FINAL
  • Business & Strategy
  • മ​ൾ​ട്ടി​പ്പിൾ ഫാ​മി​ലി വി​സി​റ്റ് വി​സ ഓ​ൺ​ലൈ​നാ​യി പു​തു​ക്കാ​നാ​വി​ല്ലെന്ന് മന്ത്രാലയം.

മ​ൾ​ട്ടി​പ്പിൾ ഫാ​മി​ലി വി​സി​റ്റ് വി​സ ഓ​ൺ​ലൈ​നാ​യി പു​തു​ക്കാ​നാ​വി​ല്ലെന്ന് മന്ത്രാലയം.


റിയാദ്: മ​ൾ​ട്ടി​പ്പിൾ ഫാ​മി​ലി വി​സി​റ്റ് വി​സ ഓ​ൺ​ലൈ​നാ​യി പു​തു​ക്കാ​നാ​വി​ല്ലെന്ന് സൗദി ജ​വാ​സാ​ത്ത് അറിയിച്ചു.മ​ൾ​ട്ടി​പ്പിൾ എ​ന്‍ട്രി വി​സി​റ്റ് വി​സ പു​തു​ക്കാ​ന്‍ വി​സ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നു​മു​മ്പ് രാ​ജ്യ​ത്തി​ന് പു​റ​ത്തു​പോ​ക​ല്‍ നി​ര്‍ബ​ന്ധ​മാ​ണ്.കാ​ലാ​വ​ധി അ​വ​സാ​നി​ച്ച് മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം പി​ഴ ഈ​ടാ​ക്കും. അ​തേ​സ​മ​യം, സിം​ഗ്ള്‍ എ​ന്‍ട്രി വി​സ​യാ​ണെ​ങ്കി​ല്‍ ഇ​ന്‍ഷു​റ​ന്‍സ് എ​ടു​ത്ത് നി​ബ​ന്ധ​ന​ക​ള്‍ക്കു വി​ധേ​യ​മാ​യി അ​ബ്ശി​ര്‍ വ​ഴി പു​തു​ക്കാ​ന്‍ സാ​ധി​ക്കും.

വി​സ പു​തു​ക്കാ​ന്‍ സൗദിക്കു പു​റ​ത്ത് പോ​കേ​ണ്ട​തി​ല്ലെ​ന്നും കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പാ​സ്​​പോ​ർ​ട്ട് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ (ജ​വാ​സാ​ത്ത്) ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മാ​യ ‘അ​ബ്ശി​ര്‍’ വ​ഴി സാ​ധി​ക്കു​മെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു.

Leave A Comment