ബഹ്‌റൈൻ എസ് എൻ സി എസ് ൽ മലയാളം പാഠശാലയുടെ പ്രവർത്തനോദ്ഘാടനം നടത്തി.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ എസ് എൻ സി എസ് ൽ മലയാളം പാഠശാലയുടെ പ്രവർത്തനോദ്ഘാടനം നടത്തി.

ബഹ്‌റൈൻ എസ് എൻ സി എസ് ൽ മലയാളം പാഠശാലയുടെ പ്രവർത്തനോദ്ഘാടനം നടത്തി.


മനാമ: ബഹറൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ ലൈബ്രറിയുടെ ഉപവിഭാഗമായ മലയാളം പാഠശാലയുടെ പ്രവർത്തനോദ്ഘാടനം 18.11.2022 വെള്ളിയാഴ്ച വൈകിട്ട് 7:30 ന് സിൽവർ ജൂബിലി ഹാളിൽ വച്ചു പ്രശസ്ത സഹിത്യകാരി ശ്രീമതി. ഷബിനി വാസുദേവ് നിർവ്വഹിച്ചു.

മാതൃഭാഷയായ മലയാളത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും, അത് പുതു തലമുറക്ക് പകർന്നു നൽകുന്നതിൽ എസ് എൻ സി എസ് നടത്തുന്ന ക്രിയാത്മകമായ സേവനത്തെ ഉദ്ഘാടക പ്രസംഗത്തിൽ ഷബിനി വാസുദേവ് എടുത്തു പറഞ്ഞു.

എസ് എൻ സി എസ് ചെയർമാൻ ശ്രീ സുനീഷ് സുശീലൻ അദ്ധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ സജീവൻ വി . ആർ സ്വാഗതവും , ലൈബ്രേറിയൻ ശ്രീ ജയേഷ് വി കെ, മലയാളം പാഠശാലയിലെ പ്രധാന അധ്യാപിക ശ്രീമതി സന്ധ്യാ മനോജ്, മുൻ പ്രധാന അധ്യാപകൻ ശ്രീ സുരേഷ് മാഷ് (ശബ്ദരേഖ), ശ്രീമതി പ്രസീദ പവിത്രൻ എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി മഞ്ചുഷ ചന്ദ്രബാബു അവതാരികയായ ചടങ്ങിൽ പാഠശാല കൺവീനർ ശ്രീ. ഷാജി ദിവാകരൻ നന്ദി രേഖപ്പെടുത്തിയതോടൊപ്പം മലയാളം പാഠശാലയിലെ അധ്യാപകരെയും പ്രത്യേകം അഭിനന്ദനം അറിയിച്ചു.

Leave A Comment