കണ്ണൂരില്‍ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. പേരാവൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. കാഞ്ഞിരപ്പുഴയിലെ ഫാമിലുള്ള പന്നികളിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. മുന്‍കരുതലിന്റെ ഭാഗമായി നൂറോളം പന്നികളെ കൊന്നൊടുക്കും. ആഫ്രിക്കന്‍ പന്നിപ്പനിയാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനകള്‍ നടത്തുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് പന്നിപ്പനി സ്ഥിരീകരിക്കുന്നത് ജൂലൈ 22നാണ്. അന്ന് മാനന്തവാടിയിലെ ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഭോപ്പാലിൽ അയച്ച സാമ്പിളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.