ജെസിബി സാഹിത്യ പുരസ്കാരം പ്രൊഫ. ഖാലിദ് ജാവേദിന്.

  • Home-FINAL
  • Business & Strategy
  • ജെസിബി സാഹിത്യ പുരസ്കാരം പ്രൊഫ. ഖാലിദ് ജാവേദിന്.

ജെസിബി സാഹിത്യ പുരസ്കാരം പ്രൊഫ. ഖാലിദ് ജാവേദിന്.


ന്യൂഡല്‍ഹി: സാഹിത്യത്തിനുള്ള അഞ്ചാമത് ജെസിബി പുരസ്‌കാരം പ്രസിദ്ധ ഉറുദു എഴുത്തുകാരന്‍ പ്രൊഫ. ഖാലിദ് ജാവേദിന്. നിമത് ഖാനാ (ദി പാരഡൈസ് ഓഫ് ഫുഡ്) എന്ന നോവലിനാണ് ബഹുമതി. ബാരണ്‍ ഫാറൂഖിയാണ് നോവൽ ഉറുദുവില്‍ നിന്ന് ഇം​ഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. പുരസ്കാര തുകയുടെ ഒരു ഭാ​ഗം വിവർത്തകനും ലഭിക്കും.

25 ലക്ഷം രൂപയും ശിൽപവുമടങ്ങുന്നതാണ് ജെസിബി പുരസ്‌കാരം. വിവര്‍ത്തകനായ ബാരണ്‍ ഫാറൂഖിക്ക് പത്തു ലക്ഷം രൂപയുടെ സമ്മാനം ലഭിക്കും. ഇടത്തരം മുസ്‌ലിം കൂട്ടുകുടുംബത്തിലെ അര നൂറ്റാണ്ടു കാലത്തെ ജീവിത യാത്രയുടെ കഥയാണ് ‘പാരഡൈസ് ഓഫ് ഫുഡ്’ പറയുന്നത്.

ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ഗീതാഞ്ജലി ശ്രീയുടെ ടോം ഓഫ് സാന്‍ഡ്, ഷീല ടോമിയുടെ മലയാളം നോവല്‍ വല്ലി (ഇം​ഗ്ലീഷ് പരിഭാഷ: ജയശ്രീ കളത്തില്‍) എന്നിവയും ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

Leave A Comment