ബഹ്റെെനിൽ അടുത്ത വർഷം മുതൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി.

  • Home-FINAL
  • GCC
  • Bahrain
  • ബഹ്റെെനിൽ അടുത്ത വർഷം മുതൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി.

ബഹ്റെെനിൽ അടുത്ത വർഷം മുതൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി.


സ്വദേശികൾക്കും പ്രവാസികളൾക്കുമായി ബഹ്റെെൻ  നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടുത്ത വർഷം തുടക്കത്തിൽ തന്നെ ആരംഭിക്കുമെന്ന് ആരോഗ്യ സുപ്രീം കൗൺസിൽ ചെയർമാൻ ലഫ. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു.2024 ആകുമ്പോഴേക്കും രാജ്യത്ത് മുഴുവനായി പദ്ധതി നടപ്പിലാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ബധിരരുടെ രോഗനിർണയത്തിന് ആംഗ്യഭാഷ സേവനം ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിപാടി സംഘടിച്ചപ്പോൾ അവിടെ എത്തിയപ്പോൾ ആണ് അദ്ദേഹം പുതിയ പദ്ധതിയുടെ കാര്യം വ്യക്തമാക്കിയത്.

സൗജന്യ ആതുരസേവനം നൽകാൻ വേണ്ടി ഷിഫ ഫണ്ട് ഉപയോഗിച്ചാണ് സ്വദേശികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. പ്രവാസികൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതല ഇൻഷുറൻസ് കമ്പനികൾക്കായിരിക്കും. ഇൻഷുറൻസ് ഉള്ളവർക്ക് ഹെൽത്ത് സെന്ററുകളിലെ ചികിത്സക്ക് വേണ്ടി പ്രതിവർഷം വാങ്ങിക്കുന്ന 72 ദിനാർ ഫീസ് ഒഴിവാകും.

വിദേശ തൊഴിലാളിക്കും കുടുംബത്തിനും ബഹ്റൈനിൽ ലൈസൻസുള്ള ഇൻഷുറൻസ് കമ്പനിയിൽനിന്ന് ഇൻഷുറൻസ് എടുക്കേണ്ട ബാധ്യത തൊഴിലുടമക്കായിരിക്കും. ജനസംഖ്യ വർധിക്കുന്നതും, ആരോഗ്യ സേവനങ്ങൾക്കുള്ള ചെലവ് വർദിക്കുന്നതും ആണ് ഇൻഷുറൻസ് പദ്ധതിയിലേക്ക് നീങ്ങാൻ സർക്കാറിനെ പ്രേരിപ്പിച്ചത്.

Leave A Comment