ഉംറ നിർവഹിച്ച് ഷാരൂഖ് ഖാൻ; മക്കയിൽ നിന്നുള്ള വൈറൽ വീഡിയോ കാണാം.

  • Home-FINAL
  • Business & Strategy
  • ഉംറ നിർവഹിച്ച് ഷാരൂഖ് ഖാൻ; മക്കയിൽ നിന്നുള്ള വൈറൽ വീഡിയോ കാണാം.

ഉംറ നിർവഹിച്ച് ഷാരൂഖ് ഖാൻ; മക്കയിൽ നിന്നുള്ള വൈറൽ വീഡിയോ കാണാം.


വീഡിയോ? https://fb.watch/h9zdN0bFrK/
ഉംറ തീർഥാടനം നടത്തി നടൻ ഷാരൂഖ് ഖാൻ. മക്കയിലെ മസ്ജിദുൽ ഹറാമിൽ ഇഹ്റാം വേഷത്തിലുള്ള ഷാരൂഖാന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിമ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ‘ഡങ്കി’യുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിനായാണ് ഷാരൂഖ് സൗദി അറേബ്യയിൽ എത്തിയത്.തപ്സി പന്നു നായികയാകുന്ന ഡങ്കി ജിയോ സ്റ്റുഡിയോ, റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്, രാജ്കുമാര്‍ ഹിരാനി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിക്കുന്നത്. 2023ലായിരിക്കും റിലീസ്.

അതേസമയം പത്താൻ ആണ് ഷാരൂഖിന്റെ പുറത്തിറങ്ങാനുള്ള അടുത്ത സിനിമ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കിംഗ്ഖാൻ ഷാരുഖ് നായകനായി എത്തുന്ന ചിത്രം സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്.അടുത്ത വർഷം ജനുവരിയിൽ ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറക്കാർ അറിയിച്ചിട്ടുണ്ട് ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. ഇവരെ കൂടാതെ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടും.

തമിഴ് സംവിധായകൻ ആറ്റ്‌ലി ഒരുക്കുന്ന ജവാനും ഷാരൂഖിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആറ്റ്‌ലിയുടെ ബോളീവുഡ് അരങ്ങേറ്റചിത്രമാണ് ജവാൻ. നയൻതാരയാണ് നായിക. നയൻസിന്റെയും ബോളീവുഡ് അരങ്ങേറ്റം കൂടിയാണ് ചിത്രം.

Leave A Comment