ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ആരോഗ്യ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ആരോഗ്യ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ആരോഗ്യ ക്ലാസ്സ്‌ സംഘടിപ്പിച്ചു.


മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ വനിതാ വിഭാഗം കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് ആരോഗ്യ ബോധവത്‌കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കിംസ് ഹോസ്പിറ്റൽ ഒബ്സ്റ്ററിക് & ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ: ബ്ലെസി ജോൺ ക്ലാസ്സ്‌ നടത്തി. സ്ത്രീകളിൽ പൊതുവെ കണ്ടു വരുന്ന പി.സി.ഒ.ഡി എങ്ങനെ തിരിച്ചറിയാം, രോഗ പ്രതിരോധത്തിനായുള്ള ചികിത്സാ വിധികളും ജീവിതരീതിയിൽ വരുത്തേണ്ട മാറ്റങ്ങളും അവർ വിശദീകരിച്ചു.

സെർവിക്കൽ കാൻസർ, ബ്രെസ്റ്റ് കാൻസർ എന്നിവയെ കുറിച്ച് സ്ത്രീകൾ കൂടുതൽ ബോധവതികളാവണമെന്നും ഓർമപ്പെടുത്തി.
ഏരിയ പ്രസിഡന്റ്‌ സമീറ നൗഷാദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സുബൈദ മുഹമ്മദലി സ്വാഗതവും നാസിയ ഗഫ്ഫാർ നന്ദിയും പറഞ്ഞു. മുർഷിദ സലാം പരിപാടി നിയന്ത്രിച്ചു. റീഹ ഫാത്തിമ പ്രാർത്ഥനാഗീതം ആലപിച്ചു. മരിയ ജോൺസൺ, ഹെലൻ ജെയിംസ് എന്നിവർ ഗാനങ്ങളാലപിച്ചു. നുഫീല ബഷീർ, മുഫ്സീറ അഫ്സൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave A Comment