ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ഫുട്ബോൾ ക്ലബ്ബിലേക്ക്; 1700 കോടിയുടെ കരാർ.

  • Home-FINAL
  • Business & Strategy
  • ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ഫുട്ബോൾ ക്ലബ്ബിലേക്ക്; 1700 കോടിയുടെ കരാർ.

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ഫുട്ബോൾ ക്ലബ്ബിലേക്ക്; 1700 കോടിയുടെ കരാർ.


റിയാദ്: സൗദി അറേബ്യൻ ഫുട്ബോൾ ക്ലബ് അൽ-നാസർ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി കരാറിലെത്തിയതായി ബീഇൻ സ്‌പോർട്‌സ് സ്ഥിരീകരിച്ചു.സീസണിൽ 212 മില്യൺ ഡോളറിന്റെ കരാറാണ് അൽ നാസർ ക്ലബ്ബുമായി താരം ഒപ്പിടാൻ തീരുമാനിച്ചിരിക്കുന്നതെന്ന് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്‌തു. പ്രാരംഭ ഇടപാട് ഏകദേശം 105 മില്യൺ ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ പരസ്യങ്ങളിലൂടെയും സ്പോൺസർഷിപ്പ് ഡീലുകളിലൂടെയും ഇത് വർദ്ധിപ്പിക്കും. ജനുവരിയിൽ അദ്ദേഹം ക്ലബ്ബിൽ ചേരും.
അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ റൊണാൾഡോ കഴിഞ്ഞ മാസം ബ്രിട്ടീഷ് പത്രപ്രവർത്തകനായ പിയേഴ്‌സ് മോർഗന് നൽകിയ അഭിമുഖത്തിന് ശേഷം ഫുട്ബോൾ ലോകത്തിൽ തന്നെ ഒരു സ്ഫോടനാത്മക അന്തരീക്ഷം സൃഷ്ഠിച്ചിരുന്നു. ഇന്റർവ്യൂ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം, ഉടനടി പ്രാബല്യത്തിൽ വരുന്ന ഒരു പരസ്പര ഉടമ്പടി പ്രകാരം രണ്ട് കക്ഷികളും പിരിയാൻ തീരുമാനിച്ചു. ഇപ്പോൾ താരം ഒരു സ്വതന്ത്ര ഏജന്റാണ്.

Leave A Comment