സൽമാൻ രാജാവ് നിർദ്ദേശം നൽകി; നൈജീരിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു.

  • Home-FINAL
  • Business & Strategy
  • സൽമാൻ രാജാവ് നിർദ്ദേശം നൽകി; നൈജീരിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു.

സൽമാൻ രാജാവ് നിർദ്ദേശം നൽകി; നൈജീരിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു.


റിയാദ്: നൈജീരിയൻ ഇരട്ടകളായ ഹസാനയെയും ഹസീനയേയും അവരുടെ വേർപിരിയൽ നടപടിക്രമത്തിന്റെ സാധ്യത നിർണ്ണയിക്കാനായി റിയാദിലെത്തിച്ചു.സൽമാൻ രാജാവിന്റെ നിർദ്ദേശ പ്രകാരം ഹസാനയും ഹസീനയും വ്യാഴാഴ്ചയാണ് റിയാദിലെ കിങ്  ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അവരുടെ മാതാപിതാക്കളോടൊപ്പമാണ് എത്തിച്ചത്.ഇവരെ ഉടൻ തന്നെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.

സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ചേർന്ന് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സഊദി ദേശീയ പരിപാടിക്കും അവരുടെ മാനുഷിക പ്രവർത്തനങ്ങൾക്കും. റോയൽ കോർട്ടിലെ ഉപദേഷ്ടാവും കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെഎസ്ആർ റിലീഫ്) ജനറൽ സൂപ്പർവൈസറും മെഡിക്കൽ സർജിക്കൽ ടീമിന്റെ തലവൻ കൂടിയായ ഡോ: അബ്ദുല്ല അൽറബീഹ് നന്ദി പറഞ്ഞു.സൗദി അറേബ്യയ്ക്ക് മികച്ച മെഡിക്കൽ വൈദഗ്ധ്യവും കഴിവുകളും ഉണ്ട്, ഇത് ഇരട്ടകളെ വേർതിരിക്കുന്ന മേഖലയിൽ രാജ്യങ്ങളുടെ മുൻനിരയിൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment