ടൂറിസ്റ്റ് ബസുകൾക്ക് ഒരേ നിറം; നാളെ മുതൽ തീരുമാനം നടപ്പിലാക്കും

  • Home-FINAL
  • Kerala
  • ടൂറിസ്റ്റ് ബസുകൾക്ക് ഒരേ നിറം; നാളെ മുതൽ തീരുമാനം നടപ്പിലാക്കും

ടൂറിസ്റ്റ് ബസുകൾക്ക് ഒരേ നിറം; നാളെ മുതൽ തീരുമാനം നടപ്പിലാക്കും


ടൂറിസ്റ്റ് ബസുകൾക്ക് യൂണിഫോം നിറം കർശനമാക്കാൻ തീരുമാനം. നാളെ മുതൽ തീരുമാനം നടപ്പിലാക്കാൻ ഗതാഗത വകുപ്പ് ഉന്നതതല യോഗത്തിൽ ധാരണയായി. ടൂറിസ്റ്റ് ബസ് ഡ്രൈവർമാർക്ക് പരിശീലനം നൽകാനും തീരുമാനമായി.വടക്കഞ്ചേരിയിൽ നടന്ന അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വിലയിരുത്താൻ ഗതാഗത വകുപ്പ് വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ നിയമ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണിത്. തിങ്കളാഴ്ച ഉന്നതതലയോഗത്തിൽ നടപടി എങ്ങനെ എന്നതിൽ തീരുമാനമുണ്ടാകും. ജൂലൈ ഏഴിന് മോട്ടോർ വാഹന വകുപ്പ് വിദ്യാഭ്യാസ വകുപ്പിലെ ഡയറക്ടർമാർക്ക് ഇതിന് നിർദേശം നൽകിയിരുന്നു. അനാവശ്യരൂപമാറ്റം വരുത്താത്ത വാഹനങ്ങളിലാവണം യാത്രയെന്നും ആ ഉത്തരവിലുണ്ട്. എന്നാൽ, ഭൂരിഭാഗം സ്കൂൾ, കോളജ് അധികൃതരും ആർടിഒയെ യാത്രാവിവരം അറിയിക്കാറില്ല.

രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടക്കുള്ള സമയത്ത് യാത്ര പൂർണമായും ഒഴിവാക്കണമെന്ന മോട്ടോർ വാഹനവകുപ്പിന്റെ നിർദേശം അനുസരിച്ച് 2007 മാർച്ച് രണ്ടിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു.

Leave A Comment