കളർകോട് നിർബന്ധം; കളർകോട് പാലിക്കാത്ത ബസുകൾ പിടിച്ചെടുക്കുമെന്ന് ഗതാഗത മന്ത്രി

  • Home-FINAL
  • Kerala
  • കളർകോട് നിർബന്ധം; കളർകോട് പാലിക്കാത്ത ബസുകൾ പിടിച്ചെടുക്കുമെന്ന് ഗതാഗത മന്ത്രി

കളർകോട് നിർബന്ധം; കളർകോട് പാലിക്കാത്ത ബസുകൾ പിടിച്ചെടുക്കുമെന്ന് ഗതാഗത മന്ത്രി


ടൂറിസ്റ്റ് ബസുകൾക്ക് യൂണിഫോം നിറം കർശനമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കളർകോട് പാലിക്കാത്ത ബസുകൾ പിടിച്ചെടുക്കും. ഓരോ രൂപ മാറ്റങ്ങളും വേവെറ നിയമലംഘനമായി കണക്കാക്കും. ഓരോ നിയമലംഘനത്തിനും 10,000 രൂപ വീതം പിഴയീടാക്കുമെന്നും ആന്റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.രൂപമാറ്റം വരുത്തിയാൽ 5000 രൂപ കേരളത്തിൽ ഈടാക്കുന്നത്. നിയമലംഘനത്തെ കർശനമായി നേരിടാനാണു പിഴത്തുക ഉയർത്തുന്നത്. ബസുകളുടെ വേഗം നിയന്ത്രിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ മാറ്റം വരുത്തിയാൽ ഉടമകളുടെ പേരിലും രൂപമാറ്റത്തിനു സഹായിക്കുന്നവരുടെ പേരിലും ക്രിമിനൽ കേസെടുക്കും. നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾ നിരത്തിലിറക്കില്ല. ബസുകൾ രൂപമാറ്റം വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ ത്രിതല പരിശോധനാ സംവിധാനം ഏർപ്പെടുത്തും. ആർടിഒ ഓഫീസിന്റെ കീഴിലുള്ള ബസുകളുടെ എണ്ണമെടുത്ത് നിശ്ചിത ബസുകളുടെ ചുമതല ഉദ്യോഗസ്ഥർക്ക് വീതിച്ചു നൽകും. ക്രമക്കേട് കണ്ടെത്തിയാൽ ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും. ഉദ്യോഗസ്ഥന്റെ പേരിലും നിയമ നടപടി സ്വീകരിക്കും. ഉന്നത ഉദ്യോഗസ്ഥർ ആഴ്ചതോറും ബസുകൾ പരിശോധിക്കും. ഇതിനു മുകളിൽ സൂപ്പർ ചെക്ക് സെല്ലും ഉണ്ടാകും. പരിശോധനാ നടപടികളിൽ ഓരോ ആഴ്ച്ചയും റിവ്യൂ മീറ്റിംഗ് നടത്തും.

Leave A Comment