ലോകകപ്പ് വരുമാനം 60 ലക്ഷം ഡോളറിലെത്തും; കൂടുതൽ വിറ്റത് അര്‍ജന്റീന-മെക്‌സിക്കോ മാച്ച് ടിക്കറ്റ്

  • Home-FINAL
  • International
  • ലോകകപ്പ് വരുമാനം 60 ലക്ഷം ഡോളറിലെത്തും; കൂടുതൽ വിറ്റത് അര്‍ജന്റീന-മെക്‌സിക്കോ മാച്ച് ടിക്കറ്റ്

ലോകകപ്പ് വരുമാനം 60 ലക്ഷം ഡോളറിലെത്തും; കൂടുതൽ വിറ്റത് അര്‍ജന്റീന-മെക്‌സിക്കോ മാച്ച് ടിക്കറ്റ്


ലോകകപ്പില്‍ നിന്നുള്ള വരുമാനം ആറ് ബില്യണ്‍ ഡോളറിലെത്തുമെന്ന് ഫിഫ ലോകകപ്പ് സി.ഇ.ഒ. നാസര്‍ അല്‍ ഖാതര്‍ പറഞ്ഞു. കൂടാതെ ലോകകപ്പിന്റെ ഉദ്ഘാടനം ഒരു ദിവസം നേരത്തെ ആക്കിയത് ഫിഫ കൗണ്‍സിലിന്റെയും ഉദ്ഘാടന മത്സരം കളിക്കുന്ന ഖത്തറിന്റെയും ഇക്വഡോറിന്റെയും അംഗീകാരത്തിന് ശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ചയിലേക്ക് മത്സരം മാറ്റുന്നത് സ്‌പോണ്‍സര്‍മാരും മറ്റ് എല്ലാവരും സ്വാഗതം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന മത്സരം മാത്രം ഒരു ദിവസം മുന്നേ കളിക്കുന്നത് ഉദ്ഘാടന ദിവസത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുകയും കാഴ്ചക്കാരുടെ എണ്ണം കൂട്ടാനുള്ള സാധ്യതയും ഉണ്ട്.

അതേസമയം അര്‍ജന്റീനയും മെക്‌സിക്കോയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റാണ് ഏറ്റവും കൂടുതല്‍ വിറ്റുപോയത്. തൊട്ടുപിന്നില്‍ അര്‍ജന്റീനയും സൗദിയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റുമാണ്. ഈ മത്സരങ്ങളുടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റ് തീര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റ് 16ന് ടിക്കറ്റ് വില്‍പ്പനയുടെ രണ്ടാം ഘട്ടം അവസാനിച്ചിരുന്നു, അടുത്ത ഘട്ടം സെപ്റ്റംബറില്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ലഭ്യമായ ആകെ ടിക്കറ്റുകളുടെ എണ്ണം 3.2 മില്യണ്‍ ആണ്, അതില്‍ മൂന്നിലൊന്ന് സ്‌പോണ്‍സര്‍മാര്‍ക്കും കാരിയര്‍മാര്‍ക്കും വേണ്ടിയുള്ളതാണ്.

 

Leave A Comment