ബഹ്റൈൻ കൊച്ചു ഗുരുവായൂർ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു.

  • Home-FINAL
  • GCC
  • Bahrain
  • ബഹ്റൈൻ കൊച്ചു ഗുരുവായൂർ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു.

ബഹ്റൈൻ കൊച്ചു ഗുരുവായൂർ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു.


ബഹ്റൈൻ കൊച്ചു ഗുരുവായൂർ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ, 9-ന് മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് “ശ്രീ സുദർശനം” എന്ന പേരിൽ കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും, സ്റ്റാർ വിഷൻ ഇവന്റസിന്റെയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുക.തന്ത്രി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാടിൻ്റെയും, കേരളത്തിലെ പ്രശസ്തരായ തന്ത്രിവര്യന്മാരുടെയും, ബ്രാഹ്മണ ശ്രേഷ്ഠരുടെയും കാർമികത്വത്തിൽ ഡിസംബർ 9 വെള്ളിയാഴ്ച മനാമ ശ്രീകൃഷ്ണ ടെമ്പിൾ ഹാളിൽ വച്ച്, നടത്തുന്ന സൂര്യകാലടി ഗണപതിഹോമം,മറ്റു വിശിഷ്ട പൂജകൾ കൂടാതെ വിവിധ ക്ഷേത്രകലകൾ, നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറുന്നു.

രാവിലെ 5 മണിക്ക് ഗണപതിഹോമത്തോടെ തുടങ്ങുന്ന ചടങ്ങുകൾ വിവിധ പരിപാടികളോടെ വൈകിട്ട് 10 മണിക്ക് സമാപിക്കും . 7 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും, അഡ്വൈസറി കമ്മിറ്റിയും നേതൃത്വം നൽകുന്ന ഈ പരിപാടി വിശാല കമ്മിറ്റിയുടെ കൂട്ടായ സഹായ സഹകരണത്തോടെ ആണ് ഒരുക്കുന്നത്. കാര്യപരിപാടികളുടെ നിയന്ത്രണങ്ങളും, ഏകോപനത്തിന്റെയും ചുമതല വഹിക്കുന്നത് കൺവീനർ, ശശികുമാർ ആണ് . ഭാരവാഹികളായ സന്തോഷ് കുമാർ – അനിൽ കുമാർ-പ്രദീഷ് നമ്പൂതിരി-ശശികുമാർ-സുധീഷ് കുമാർ എന്നിവർ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.വിശദവിവരങ്ങൾക്കായി 38018500 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്നും ഭാരവാഹികൾ അറിയിച്ചു

 

Leave A Comment