വിശപ്പകറ്റാൻ കൈകോർത്ത് പ്രവാസി വെൽഫെയർ.

  • Home-FINAL
  • GCC
  • Bahrain
  • വിശപ്പകറ്റാൻ കൈകോർത്ത് പ്രവാസി വെൽഫെയർ.

വിശപ്പകറ്റാൻ കൈകോർത്ത് പ്രവാസി വെൽഫെയർ.


മനാമ: ജോലിയും വരുമാനവും ഇല്ലാത്തതിനാൽ ദുരിതത്തിലായ തൊഴിലാളികളുടെ വിശപ്പകറ്റാൻ കൈകോർത്ത് പ്രവാസി വെൽഫെയർ. ബുധയ്യ ലേബർ ക്യാമ്പിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ജോലി ഇല്ലാത്തതുമൂലം വരുമാനമില്ലാതെ പ്രയാസപ്പെടുന്ന തൊഴിലാളികൾക്കാണ് പ്രവാസി വെൽഫെയർ തുണയായത്. പ്രവാസി വെൽഫെയർ അംഗങ്ങൾക്കിടയിൽ നിന്ന് സ്വരൂപിച്ച തുകക്ക് അരിയും പച്ചക്കറിയും എണ്ണയും ധാന്യങ്ങളും മസാലയും ശേഖരിച്ച് തൊഴിലാളികൾക്ക് നൽകി. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ, ജനറൽ സെക്രട്ടറി സി. എം മുഹമ്മദലി, റിഫ സോൺ പ്രസിഡൻ്റ് ഫസലുറഹ്മാൻ, ഹാഷിം എന്നിവർ നേതൃത്വം നൽകി.

ചിത്രം: പ്രവാസി വെൽഫെയർ വൈസ് പ്രസിഡൻ്റ് മുഹമ്മദലി മലപ്പുറം മനാമ സോണൽ ആക്ടിങ് പ്രസിഡൻറ് അൻസാർ തയ്യിലിന് ഭക്ഷണ സാധനങ്ങൾ കൈമാറുന്നു.

Leave A Comment