കോൺക്രീറ്റ് മിക്സിങ് ലോറിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരിക്കേറ്റു;ഒരാളുടെ നില ഗുരുതരം

  • Home-FINAL
  • Business & Strategy
  • കോൺക്രീറ്റ് മിക്സിങ് ലോറിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരിക്കേറ്റു;ഒരാളുടെ നില ഗുരുതരം

കോൺക്രീറ്റ് മിക്സിങ് ലോറിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരിക്കേറ്റു;ഒരാളുടെ നില ഗുരുതരം


പത്തനംതിട്ട കൈപ്പട്ടൂരിൽ കോൺക്രീറ്റ് മിക്സിങ് ലോറിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാളുടെ നില ഗുരുതരം.

ഇന്ന് പകൽ 10 മണിയോടെ പത്തനംതിട്ടയിൽ നിന്നും അടൂരിലേക്ക് പോയ സ്വകാര്യ ബസ്സും കോൺക്രീറ്റ് മിക്സിങ്ങുമായി പോയ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു .

കൈപ്പട്ടുർ ഹൈസ്ക്കൂൾ ജംഷന് സമീപത്തെ വളവിൽ അമിത വേഗത്തിൽ അടൂരിൽ നിന്നും വന്ന ലോറി ബസ്സിൽ ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ ബസ് റോഡിൻ്റെ വശത്തേക്ക് മറിയുകയുമായിരുന്നു.

Leave A Comment