ഡല്‍ഹി എയിംസ് ഹാക്കിംഗ് ചൈനയില്‍ നിന്ന്; ഡാറ്റ വീണ്ടെടുത്തു

  • Home-FINAL
  • Business & Strategy
  • ഡല്‍ഹി എയിംസ് ഹാക്കിംഗ് ചൈനയില്‍ നിന്ന്; ഡാറ്റ വീണ്ടെടുത്തു

ഡല്‍ഹി എയിംസ് ഹാക്കിംഗ് ചൈനയില്‍ നിന്ന്; ഡാറ്റ വീണ്ടെടുത്തു


ഡല്‍ഹി എയിംസ് സൈബര്‍ ആക്രമണത്തിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന് സ്ഥിരീകരണം. എയിംസിലെ അഞ്ച് സെര്‍വറുകളെയാണ് ആക്രമിച്ചത്.ഡാറ്റ വീണ്ടെടുത്തതായും ഡല്‍ഹി പോലീസ് അറിയിച്ചു.എയിംസിന്റെ കമ്ബ്യൂട്ടര്‍ സംവിധാനത്തിന് നേരെയുണ്ടായ ആക്രമണം ചൈനയില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അഞ്ച് സെര്‍വറുകളിലെയും ഡാറ്റ വിജയകരമായി വീണ്ടെടുത്തതായും അറിയിച്ചു. നവംബര്‍ 23നാണ് എയിംസിലെ സെര്‍വര്‍ ആദ്യമായി ഹാക്ക് ചെയ്തത്. സിസ്റ്റം പുനഃസ്ഥാപിക്കുന്നതിനായി 200 കോടി രൂപ ക്രിപ്‌റ്റോ കറന്‍സിയായി ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് നിഷേധിച്ചു.

രോഗികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് ആക്രമണത്തിന്റെ ലക്ഷ്യം. ഉന്നത രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ജഡ്ജിമാരും ഉള്‍പ്പെടെ 38 ലക്ഷം രോഗികളാണ് പ്രതിവര്‍ഷം എയിംസില്‍ ചികിത്സ തേടുന്നത്. 5000ത്തോളം വരുന്ന എല്ലാ കമ്ബ്യൂട്ടറുകളും സെര്‍വറുകളും സ്‌കാന്‍ ചെയ്തതിനാല്‍ ഐടി എമര്‍ജന്‍സി ടീമുകള്‍ക്ക് പുറമെ ഉന്നത ഇന്റലിജന്‍സ്, തീവ്രവാദ വിരുദ്ധ ഏജന്‍സികളും കേസില്‍ പ്രവര്‍ത്തിച്ചു.

Leave A Comment