വോയ്സ് ഓഫ് ആലപ്പി “ആലപ്പി ഫെസ്റ്റ് 2023” ഫെബ്രുവരി 10ന്

  • Home-FINAL
  • Business & Strategy
  • വോയ്സ് ഓഫ് ആലപ്പി “ആലപ്പി ഫെസ്റ്റ് 2023” ഫെബ്രുവരി 10ന്

വോയ്സ് ഓഫ് ആലപ്പി “ആലപ്പി ഫെസ്റ്റ് 2023” ഫെബ്രുവരി 10ന്


ആലപ്പുഴ ജില്ലക്കാരായ ബഹ്റൈൻ പ്രവാസികളുടെ സാംസ്കാരിക കൂട്ടായ്മ “വോയ്സ് ഓഫ് ആലപ്പി”.സംഘടനയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണവും , വഞ്ചിപ്പാട്ട് ഉൾപ്പെടെയുള്ള ആലപ്പുഴയുടെ തനത് കലാരൂപങ്ങൾ കോർത്തിണക്കികൊണ്ട് ആഘോഷ രാവ് ഫെബ്രുവരി 10 വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ വച്ച് സംഘടിപ്പിക്കുന്നു. “ആലപ്പി ഫെസ്റ്റ് 2023” എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രോഗ്രാമിന്റെ ചെയർമാൻ സംഘടനയുടെ രക്ഷധികാരികൂടിയായ ഡോക്ടർ പി വി ചെറിയാനും പ്രോഗ്രാം കൺവീനർ സംഘടനയുടെ വൈസ് പ്രെസിഡന്റ് കൂടിയായ വിനയചന്ദ്രൻ നായരും ആണ്. സുപ്രസിദ്ധ മലയാള സിനിമ സംവിധായകനും നിർമാതാവും ആയ കെ മധു മുഖ്യാഥിതി ആയി ചടങ്ങിൽ പങ്കെടുക്കും.

പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ഡോ. പി വി ചെറിയാൻ (ചെയർമാൻ) സയിദ് റമദാൻ നദ്‍വി ,( വൈസ് ചെയർമാൻ ) വിനയചന്ദ്രൻ നായർ ( പ്രോഗ്രാം കൺവീനർ ) സുമൻ സഫറുള്ള , സജി പിള്ള, അലക്സ് ബേബി( അസിസ്റ്റന്റ് കൺവീനർമാർ ),ദീപക് തണൽ ( എന്റർടൈന്റ്‌മെന്റ് കൺവീനർ),ഡെന്നിസ് ഉമ്മൻ ( സ്‌പോൺസർഷിപ് കൺവീനർ) , ബോണി, അനൂപ് ശശികുമാർ ( സ്‌പോൺസർഷിപ് കോ ഓർഡിനേറ്റർസ് ) , ജോഷി നെടുവേലിൽ ( പബ്ലിസിറ്റി കൺവീനർ), അശോകൻ താമരക്കുളം (റിസപ്ഷൻ കമ്മിറ്റി കൺവീനർ) , സന്തോഷ് ബാബു, ലിബിൻസാമുവൽ , രശ്മി അനൂപ് ( റിസപ്ഷൻ കമ്മിറ്റി കോർഡിനേറ്റർസ് ) എന്നിവർ ഉൾപ്പെട്ട പ്രോഗ്രാം കമ്മിറ്റിയെ ചുമതലപ്പെടുത്തി.

ബഹ്റൈനിലെ പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന പ്രമുഖരായ സാമൂഹിക സാംസ്കാരിക പ്രവർത്തകരും ബഹ്റൈൻ ഭരണകർത്താക്കളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.അന്നേദിവസം വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങിൽ ആരവം ബഹ്റൈന്റെ നാടൻപാട്ട്, സോപാനം വാദ്യ കല സമിതിയുടെ ഇടക്ക വാദ്യം, ഗാനമേള, ബഹ്റൈനിലെ ആലപ്പുഴ നിവാസികളായ കലാകാരൻമാരുടെയും കലാകാരികളുടെയും നേതൃത്വത്തിൽ വിവിധങ്ങളായ കലാ പരിപാടികൾ അരങ്ങേറുമെന്നും പ്രോഗ്രാം ചെയർമാൻ ഡോ. പി വി ചെറിയാൻ , പ്രോഗ്രാം കൺവീനർ വിനയചന്ദ്രൻ നായർ,വോയ്സ് ഓഫ് ആലപ്പി പ്രസിഡണ്ട് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രെഷറർ ഗിരീഷ് കുമാർ ജി, രക്ഷാധികാരികളായ സഈദ് റമദാൻ നദ്വി, അനിൽ കുമാർ യു.കെ, വിമൻസ് വിങ് അസിസ്റ്റന്റ് കൺവീനർ രശ്മി അനൂപ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിലേക്ക് ആലപ്പുഴ സ്വദേശികളായ എല്ലാ ബഹ്റൈൻ പ്രവാസികളെയും ക്ഷണിക്കുന്നതായി പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 3921 5128, 33193710 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Comment