ആലപ്പി ഫെസ്റ്റ് 2023′ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

  • Home-FINAL
  • Business & Strategy
  • ആലപ്പി ഫെസ്റ്റ് 2023′ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ആലപ്പി ഫെസ്റ്റ് 2023′ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി


ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ ‘വോയ്‌സ് ഓഫ് ആലപ്പി’ ‘ആലപ്പി ഫെസ്റ്റ് 2023’ ശ്രദ്ധേയമായി. ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിലെ നടന്ന ഫെസ്റ്റ്, പ്രശസ്‌ത സിനിമാ സംവിധായകനും ആലപ്പുഴക്കാരനുമായ K. മധു ഉൽഘാടനം ചെയ്‌തു.

ബഹ്‌റൈൻ പാർലമെന്റ് അംഗം അബ്ദുൽ ഹകീം ബിൻ മുഹമ്മദ് അൽ ഷിനോ വിശിഷ്ട അഥിതി ആയിരുന്നു.

പ്രസിഡൻറ് സിബിൻ സലിം അധ്യക്ഷത വഹിച്ചു ചടങ്ങിൽ എം പി സെക്രെട്ടറി ആല എം ഷഫീ,പ്രൈം മിനിസ്റ്റേഴ്‌സ് കോർട്ട് പബ്ലിക് റിലേഷൻസ് ഹെഡ്- ഖലീഫ അബ്ദുള്ള അൽ റുമൈഹി, പ്രോഗ്രാം കമ്മറ്റി ചെയർമാൻ – ഡോ: പി. വി ചെറിയാൻ, ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് – കെ എം ചെറിയാൻ, സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളി അസി: വികാരി- ഫാ: സുനിൽ കുര്യൻ ബേബി, പ്രോഗ്രാം ജനറൽ കൺവീനർ – വിനയചന്ദ്രൻ നായർ, ലേഡീസ് വിങ് ജോയിൻ കൺവീനർ – രശ്‌മി അനൂപ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും, ട്രെഷറർ ഗിരീഷ് കുമാർ ജി നന്ദിയും പറഞ്ഞു. ഫെസ്റ്റിന്റെ ഭാഗമായി വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് അംഗങ്ങളുടെ സ്ഥാനാരോഹണവും നടന്നു. സംഘടനയുടെ രക്ഷാധികാരികളായ ഡോ: പി വി ചെറിയാൻ, സോമൻ ബേബി, കെ ആർ നായർ, സഈദ് റംദാൻ നദ്‌വി, ജിജു വർഗ്ഗീസ് എന്നിവരുടെ സാന്നിധ്യത്തിലാണ് വിശിഷ്ട അതിഥികൾ നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്‌തത്.സംഘടനയുടെ കലാകാരന്മാരുടെ കൂട്ടായ്‌മയായ ‘അരങ്ങ് ആലപ്പി’യുടെ നേതൃത്വത്തിൽ ആലപ്പുഴക്കാരുടെ തനത് രീതിയിൽ വഞ്ചിപ്പാട്ട് പാടിക്കൊണ്ട് ആണ് വിശിഷ്‌ട അതിഥികളെ ആനയിച്ചത് . ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഡാൻസ് മ്യൂസിക്കൽ നൈറ്റിൽ ആരവം ടീമിന്റെ നാടൻ പാട്ട്, സോപാന വാദ്യ കലാസംഘം അവതരിപ്പിച്ച സോപാന വാദ്യം, വിവിധ ഡാൻസ് ടീമുകളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നടന്ന ക്ലാസിക്കൽ സിനിമാറ്റിക് ഡാൻസുകൾ, ഒപ്പന – അറബിക് ഡാൻസുകൾ തുടങ്ങിയവ അരങ്ങേറി.

ഫെസ്റ്റിന്റെ ഭാഗമായി വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് അംഗങ്ങളുടെ സ്ഥാനാരോഹണവും നടന്നു. സംഘടനയുടെ രക്ഷാധികാരികളായ ഡോ: പി വി ചെറിയാൻ, സോമൻ ബേബി, കെ ആർ നായർ, സഈദ് റംദാൻ നദ്‌വി, ജിജു വർഗ്ഗീസ് എന്നിവരുടെ സാന്നിധ്യത്തിലാണ് വിശിഷ്ട അതിഥികൾ നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്‌തത്. സംഘടനയുടെ കലാകാരന്മാരുടെ കൂട്ടായ്‌മയായ ‘അരങ്ങ് ആലപ്പി’യുടെ നേതൃത്വത്തിൽ ആലപ്പുഴക്കാരുടെ തനത് രീതിയിൽ വഞ്ചിപ്പാട്ട് പാടിക്കൊണ്ട് ആണ് വിശിഷ്‌ട അതിഥികളെ ആനയിച്ചത് .

ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഡാൻസ് മ്യൂസിക്കൽ നൈറ്റിൽ , ആരവം ടീമിന്റെ നാടൻ പാട്ട്, സോപാന വാദ്യ കലാസംഘം അവതരിപ്പിച്ച സോപാന വാദ്യം, വിവിധ ഡാൻസ് ടീമുകളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നടന്ന ക്ലാസിക്കൽ സിനിമാറ്റിക് ഡാൻസുകൾ, ഒപ്പന – അറബിക് ഡാൻസുകൾ തുടങ്ങിയവ അരങ്ങേറി. കേരള സമാജം പ്രെസിഡൻറ് പി. വി രാധാകൃഷ്ണപിള്ള ഉൾപ്പടെ വിവിധ സംഘടനാ ഭാരവാഹികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ആലപ്പി ഫെസ്റ്റ് 2023 ക്ക് ആശംസകൾ അർപ്പിച്ചു. ഫെസ്റ്റിൽ പങ്കെടുത്തവർക്ക് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിലിന്റെ നേതൃത്വത്തിൽ ഫ്രീ മെഡിക്കൽ ചെക്കപ്പും, വോയ്‌സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണവും ഒരുക്കിയിരുന്നു. ഫെസ്റ്റിൽ ആർ വിനയൻചന്ദ്രൻ നായരായിരുന്നു പ്രോഗ്രാം ജനറൽ കൺവീനർ. പ്രോഗ്രാമിന്റെ വിജയത്തിൽ സഹകരിച്ച എല്ലാവർക്കും പ്രോഗ്രാം ചെയർമാൻ ഡോ: പി വി ചെറിയാൻ നന്ദി അറിയിച്ചു.

Leave A Comment