വോയ്‌സ് ഓഫ് ആലപ്പി സൽമാബാദ്‌ ഏരിയ കമ്മറ്റി രൂപീകരിച്ചു.

  • Home-FINAL
  • Business & Strategy
  • വോയ്‌സ് ഓഫ് ആലപ്പി സൽമാബാദ്‌ ഏരിയ കമ്മറ്റി രൂപീകരിച്ചു.

വോയ്‌സ് ഓഫ് ആലപ്പി സൽമാബാദ്‌ ഏരിയ കമ്മറ്റി രൂപീകരിച്ചു.


വോയ്‌സ് ഓഫ് ആലപ്പി (ആലപ്പുഴ ജില്ലാ പ്രവാസി ഫോറം, ബഹ്‌റൈൻ) സൽമാബാദ്‌ ഏരിയ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
സൽമാബാദിലെ റൂബി റെസ്റ്റോറന്റിൽ വെള്ളിയാഴ്ച്ച കൂടിയ യോഗത്തിൽ സെൻട്രൽ കമ്മറ്റി ജോയിൻ സെക്രട്ടറി അശോകൻ താമരക്കുളം അധ്യക്ഷനായിരുന്നു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം യോഗം ഉൽഘാടനം ചെയ്‌തു. തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി പ്രവീൺ കുമാറിനെയും സെക്രട്ടറിയായി അശ്വിൻ ബാബുവിനെയും തെരഞ്ഞെടുത്തു. അരുൺ രത്‌നാകരൻ ട്രഷറർ, അനന്ദു സി ആർ വൈസ് പ്രസിഡന്റ്, ഫ്രാൻസിസ് സി ജോയിൻ സെക്രട്ടറി തുടങ്ങിയവരാണ് മറ്റ് ഭാരവാഹികൾ. സെൻട്രൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജോഷി നെടുവേലിൽ, ജിനു ജി കൃഷ്ണൻ എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ഏരിയ കമ്മറ്റി ഗ്രൂപ്പ് കോർഡിനേറ്റർ അനൂപ് മുരളീധരൻ, വോയ്‌സ് ഓഫ് ആലപ്പി ട്രെഷറർ ഗിരീഷ് കുമാർ തുടങ്ങിയവർ ആശംസകളറിയിച്ചു സംസാരിച്ചു. സൽമാബാദ്‌ ഏരിയ കമ്മറ്റി കോർഡിനേറ്റർ ലിജോ കുര്യാക്കോസ് സ്വാഗതം പറഞ്ഞ യോഗം എക്സിക്യൂട്ടീവ് അംഗം ലിബിൻ സാമുവലിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ചു. സൽമാബാദ്‌, ഇസാടൌൺ, ടുബ്ലി, സെഹ്‌ല ഏരിയകളിലുള്ള ആലപ്പുഴ ജില്ലക്കാർക്ക് വോയ്‌സ് ഓഫ് ആലപ്പിയിൽ ജോയിൻ ചെയ്യാനായി 32070363 (പ്രവീൺ), 35093245 (അശ്വിൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Comment