‘അനക്ക് എന്തിന്‍റെ കേടാ’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി

  • Home-FINAL
  • Business & Strategy
  • ‘അനക്ക് എന്തിന്‍റെ കേടാ’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി

‘അനക്ക് എന്തിന്‍റെ കേടാ’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി


ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ബിഎംസി ഫിലിം സൊസൈറ്റിയുടെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത്​ നിർമിച്ച് മാധ്യമപ്രവർത്തകൻ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന ‘അനക്ക്​ എന്തിന്‍റെ കേടാണ്​’ സിനിമയുടെ ചിത്രീകരണം കോഴിക്കോട് പൂർത്തിയായി. സെറ്റുകൾ ഉപയോഗിക്കാതെ യഥാർഥ ലൊക്കേഷനുകളിൽ പൂർണമായും ചിത്രീകരിച്ച സിനിമയാണിത്. അൻപതിലേറെ ലൊക്കേഷനുകൾ എന്ന പ്രത്യേകതയുമുണ്ട്​.

ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത പ്രമേയവുമായെത്തുന്ന സിനിമയിൽ നാല് ഗാനങ്ങളും നൃത്തവും ഉൾപ്പെടുന്നു. അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദുപണിക്കർ, മനീഷ കെ.എസ്, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, വീണ, കുളപ്പുള്ളി ലീല, സന്തോഷ്​ കുറുപ്പ്​, അച്ചു സുഗന്​ധ്​, അനീഷ്​ ഭരതന്നൂർ, ജയാമേനോൻ, പ്രകാശ്​ വടകര, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ്​ അങ്കമാലി തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ സംവിധായകൻ അനുറാമും അതിഥി വേഷത്തിൽ എത്തുന്നുണ്ട്​. പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ പുത്രൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം.

 

സിനിമയിൽ പ്രമുഖ സംഗീത സംവിധായകനും ഹിന്ദുസ്ഥാനി സംഗീതഞ്​ജനുമായ പണ്ഡിറ്റ്​ രമേശ്​ നാരായണിന്‍റെ സംഗീതത്തിൽ ആദ്യമായി പ്രശസ്ത ഗായകൻ വിനീത്​ ശ്രീനിവാസൻ പിന്നണി പാടുന്നു എന്ന പ്രത്യേകതയുമുണ്ട്

സംഗീതം: പണ്ഡിറ്റ് രമേശ് നാരായൺ, നഫ്​ല സജീദ്​-യാസിർ അഷറഫ്​. ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം. ചീഫ് അസോ. ഡയറക്ടർ: നവാസ് ആറ്റിങ്ങൽ. അസോ. ഡയറക്ടർ: അഫ്നാസ്, അസി. ഡയറക്ടർമാർ: അരുൺ കൊടുങ്ങല്ലൂർ , എം. കുഞ്ഞാപ്പ, അനേഷ് ബദരിനാഥ്, മുഹമ്മദ് സഖറിയ, അഖിൽ ഗോപു, നസീഫ് റഹ്‌മാൻ. എഡിറ്റർ: നൗഫൽ അബ്ദുല്ല. ആർട്ട്: രജീഷ് കെ സൂര്യ. മേയ്ക്കപ്പ്: ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം റസാഖ്​ താനൂർ. കൊറിയോഗ്രഫി: അയ്യപ്പദാസ്, പ്രൊജക്ട് ഡിസൈനിങ്: കല്ലാർ അനിൽ, പ്രൊഡക്ഷൻ കൺട്രോളർ: സുനീഷ് വൈക്കം, ലൊക്കേഷൻ മാനേജർ: കെ.വി. ജലീൽ, ലൈൻ പ്രൊഡ്യൂസർ: ഫ്രെഡ്ഡി ജോർജ്, ടൈറ്റിൽ, പരസ്യകല: ജയൻ വിസ്മയ, പിആർഒ: എ.എസ്. ദിനേശ്. സ്റ്റണ്ട്​: സലീം ബാവ, മഹാ​ദേവൻ. ക്രിയേറ്റീവ് സപ്പോർട്ട്: അസീം കോട്ടൂർ, റഹീം ഭരതന്നൂർ, ഇ.പി. ഷെഫീഖ്, ജിൻസ് സ്കറിയ. ലൈൻ പ്രൊഡൂസർ അൻവർ നിലമ്പൂർ.

Leave A Comment