കോൺഗ്രസ് പദവികളിൽ നിന്നും അനിൽ ആന്റണി രാജിവച്ചു. എ.കെ ആന്റണിയുടെ മകനും കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിങ് കൺവീനറുമായിരുന്നു അനിൽ കെ. ആന്റണി. ട്വിറ്ററിലൂടെയായിരുന്നു രാജി വിവരം അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരം പ്രധാനം. ഒരു വിഭാഗം നേതാക്കൾക്ക് അസഹിഷ്ണുത കോൺഗ്രസ് അധപതിച്ചെന്ന് അദ്ദേഹം വിമർശിച്ചു. കോൺഗ്രസിൽ പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യമാണ്. ട്വീറ്റ് കാണുമ്പോൾ പോലും അസഹിഷ്ണുതയാണ്. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്ന് ആരോപണം. ശശി തരൂരും മുല്ലപ്പളിയും പോലുള്ള സമുന്നതരായ നേതാക്കൾ ആവശ്യപ്പെത് കൊണ്ടാണ് പാർട്ടിയിൽ ഇതുവരെ തുടർന്നതെന്നും അനിൽ ആന്റണി പറഞ്ഞു.