ന്യൂഡൽഹി:ഇന്ത്യയിൽ നിന്ന് ഒരു മാസം കൊണ്ട് ഒരു ബില്യൺ ഡോളർ മൂല്യമുള്ള ഐഫോൺ കയറ്റുമതി ചെയ്യുന്ന ആദ്യ കമ്പനിയായി ചരിത്രം സൃഷ്ടിച്ച് ആപ്പിൾ. 10,000 കോടി രൂപയിലധികം മൊബൈൽ ഫോൺ കയറ്റുമതിയിൽ റെക്കോഡ് വ്യവസായമാണ് കഴിഞ്ഞ ഡിസംബറിലുണ്ടായത്. 8,100 കോടി രൂപയുടെ കയറ്റുമതിയാണ് ഇന്ത്യയിൽ നിന്നുണ്ടായത്.രാജ്യത്ത് ഇതുവരെ മൊബൈൽ ഫോൺ കയറ്റുമതിയിൽ മുന്നിൽ നിന്നിരുന്നത് സാംസങ് ആയിരുന്നു. എന്നാൽ നവംബറിൽ സാംസങ്ങിനെ പിന്തള്ളി ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ കയറ്റുമതിക്കാരനായി ആപ്പിൾ മാറിയിരുന്നു. ആപ്പിൾ നിലവിൽ തങ്ങളുടെ ഐഫോണുകളായ 12,13,14,14 പ്ലസ് എന്നിവ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. കരാർ നിർമ്മാതാക്കളായ ഫോക്സ്കോൺ, വിസ്ട്രോൺ, പൊട്രോൺ എന്നിവരാണ് ഈ ഫോണുകളുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.