ബഹ്‌റൈനിൽ നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റസിഡന്റ് അഫയേഴ്സ് പുതിയ വെബ്സൈറ്റ് ആരംഭിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റസിഡന്റ് അഫയേഴ്സ് പുതിയ വെബ്സൈറ്റ് ആരംഭിച്ചു

ബഹ്‌റൈനിൽ നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റസിഡന്റ് അഫയേഴ്സ് പുതിയ വെബ്സൈറ്റ് ആരംഭിച്ചു


ബഹ്‌റൈനിൽ നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റസിഡന്റ് അഫയേഴ്സ് പുതിയ വെബ്സൈറ്റ് ആരംഭിച്ചു.നാഷണാലിറ്റി , പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ എൻപിആർഎ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാരുമായും ഡയറക്ടർമാരുമായും നടത്തിയ കൂടിക്കാഴ്ചയിൽ ആണ് പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്.

ബഹ്റൈൻ സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ആരംഭിച്ച 25 സംരംഭങ്ങളുടെ ഭാഗമാണ് വെബ്‌സൈറ്റെന്ന് അദ്ദേഹം വ്യക്തമാക്കി.ഡിജിറ്റൽ പരിവർത്തനവും സാങ്കേതികവിദ്യയുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നിർദേശങ്ങളെ അദ്ദേഹം പ്രശംസിച്ചു. എല്ലാ നടപടിക്രമങ്ങളും സുഗമമാക്കുന്നതിനും സേവനങ്ങളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കുന്നതിനും വികസന പ്രവർത്തനങ്ങൾ തുടരുന്നതിനും എൻ‌പി‌ആർ‌എയുടെ ശ്രമങ്ങളും അദ്ദേഹം കൂട്ടിച്ചേർത്തു.പുതിയ ഡിസൈനുകളിലൂടെ സേവനങ്ങളും വിവരങ്ങളും ആക്‌സസ് ചെയ്യാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നതിന് സ്‌മാർട്ട്‌ഫോണുകളിലൂടെ ലോഗിൻ ചെയ്യാൻ കഴിയുന്ന പുതിയ വെബ്‌സൈറ്റ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment