ന്യൂഡല്‍ഹി: രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൈനീസ് ലോണ്‍ ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹ്രസ്വ കാലയളവില്‍ വായ്പ ലഭിക്കുന്നതിനാല്‍ സാധാരണ ജനങ്ങള്‍ കബളിപ്പിക്കപ്പെടുന്നുണ്ട്. സമൂഹത്തിലെ ദുര്‍ബലരും താഴ്ന്ന വരുമാനക്കാരുമായ ആളുകളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം ലോണ്‍ ആപ്പുകള്‍ ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. അമിതമായ പലിശയില്‍ പണം നല്‍കുന്ന ഇത്തരം ലോണ്‍ ആപ്പുകള്‍ക്കെതിരെ രാജ്യത്തുടനീളം നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് ഇത്തരം ലോണ്‍ ആപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളായ കോണ്‍ടാക്‌ട് നമ്ബറുകള്‍, ലൊക്കേഷന്‍, ഫോണ്‍ സ്റ്റോറേജ്, എന്നിവ ലോണ്‍ ആപ്പുകള്‍ ആക്സസ് ചെയ്യുന്നതിനാല്‍, ദുരുപയോഗ സാധ്യതകളും വര്‍ദ്ധിച്ചിട്ടുണ്ട്.
ഇത്തരം അപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയത്.