ആറന്മുള ഉത്രട്ടാതി വള്ളംകളി; ഏഴാം തവണയും കിരീടം മല്ലപ്പുഴശേരിക്ക്.

  • Home-FINAL
  • Kerala
  • ആറന്മുള ഉത്രട്ടാതി വള്ളംകളി; ഏഴാം തവണയും കിരീടം മല്ലപ്പുഴശേരിക്ക്.

ആറന്മുള ഉത്രട്ടാതി വള്ളംകളി; ഏഴാം തവണയും കിരീടം മല്ലപ്പുഴശേരിക്ക്.


ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ മല്ലപ്പുഴശ്ശേരി ഏഴാം കിരീടം നേടി. ബി ബാച്ചിൽ ഇടപ്പാവൂര്‍ പള്ളിയോടമാണ് വിജയി.എ ബാച്ച് വള്ളങ്ങളുടെ ഫൈനലിൽ വള്ളപ്പാടകലെ കുറിയന്നൂരിനെ തോൽപ്പിച്ചാണ് മല്ലപ്പുഴശ്ശേരി കിരീടം നേടിയത്.ലൂസേഴ്‌സ് ഫൈനലില്‍ പ്രയാര്‍, ഇടയാറന്മുള, പുന്നംതോട്ടം, ഇടയാറന്മുള പള്ളിയോടങ്ങളാണ് മത്സരിക്കുക. മത്സര വള്ളംകളിയുടെ ഉദ്ഘാടനം മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് നിര്‍വഹിച്ചത്. എൻ.എസ്.എസ്. പ്രസിഡന്‍റ് ഡോ.എം.ശശികുമാർ സമ്മാനദാനം നിർവഹിക്കും. കെ.എസ്. മോഹനൻ ക്യാഷ് അവാർഡ് വിതരണം ചെയ്യും.

Leave A Comment