ബഹ്റൈനിലെ സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിക്കുള്ളിലെ 27 പരിപാടികളിൽ ഇരുപത്തിയൊന്നും പൂർത്തിയായതായി ധന-ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു., ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും ,കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും പിന്തുണയെ അദ്ദേഹം പ്രശംസിച്ചു.
2022 വർഷത്തിന്റെ മൂന്നാം പാദം വരെ എണ്ണ ഇതര ജിഡിപി 7 ദശാംശം 2 ശതമാനം വളർച്ച രേഖപ്പെടുത്തിയതിനാൽ, സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതി ലക്ഷ്യമിടുന്ന മേഖലകളിൽ ബഹ്‌റൈൻ ഉയർന്ന സൂചകങ്ങൾ രേഖപ്പെടുത്തുന്നത് തുടരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2022-ൽ ഇതുവരെ 1 ദശാംശം 1 ബില്യൺ ഡോളറിന്റെ നിക്ഷേപം ആകർഷിച്ചു, കൂടാതെ 1,300-ലധികം സർക്കാർ സേവനങ്ങളുടെ ഡോക്യുമെന്റേഷൻ പൂർത്തിയാക്കിയതിനും സർവീസ് ലെവൽ എഗ്രിമെന്റ് വികസനത്തിനും പുറമേ 10 പ്രധാന വികസന പദ്ധതികൾ പൂർത്തീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു
ഭരണച്ചെലവുകൾ കുറയ്ക്കുന്നതിലും എണ്ണ ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിലും 2022ന്റെ ആദ്യ പകുതിയിൽ ബജറ്റിൽ മിച്ചം കൈവരിക്കുന്നതിലും ഗവൺമെന്റ് നേടിയ വിജയത്തെയും അദ്ദേഹം പ്രശംസിച്ചു.തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ ഗവർണർ റാഷിദ് മുഹമ്മദ് അൽ മരാജ്, മുനിസിപ്പൽ അഫയേഴ്സ് ആൻഡ് അഗ്രികൾച്ചറൽ മിനിസ്റ്റർ വെയ്ൽ ബിൻ നാസർ അൽ മുബാറക്, വ്യവസായ-വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ എന്നിവർ സംബന്ധിച്ച വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.