തുർക്കി സിറിയ ഭൂകമ്പം : ദുരിതാശ്വാസ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ബഹ്‌റൈൻ രാജാവ്

  • Home-FINAL
  • Business & Strategy
  • തുർക്കി സിറിയ ഭൂകമ്പം : ദുരിതാശ്വാസ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ബഹ്‌റൈൻ രാജാവ്

തുർക്കി സിറിയ ഭൂകമ്പം : ദുരിതാശ്വാസ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ബഹ്‌റൈൻ രാജാവ്


ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.ഭൂകമ്പം ബാധിച്ച സിറിയയിലെയും തുർക്കിയെയിലെയും ജനങ്ങൾക്ക് സഹായവും പിന്തുണയും നൽകുന്നതിനായി റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന മാനുഷിക ദൗത്യത്തെ അഭിനന്ദിച്ച രാജാവ് , ദേശീയ കാമ്പെയ്‌നിൽ പിന്തുണയ്‌ക്കുകയും പങ്കെടുക്കുകയും, സഹായങ്ങൾ നൽകുകയും ചെയ്ത ബഹ്‌റൈനിലെ എല്ലാ ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.റോയൽ ഗാർഡ് സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമിലൂടെ തുർക്കിയെയിലെ ദുരിതാശ്വാസ ദൗത്യത്തിൽ പങ്കെടുക്കുന്ന ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിനെയും , ഈ പ്രവർത്തനങ്ങൾക്ക് മേൽ നോട്ടം വഹിക്കുന്ന ഹിസ് ഹൈനസ് ഷെയ്ഖ് നാസറിന്റെ തുടർനടപടികളെയും രാജാവ് പ്രശംസിച്ചു. ഇത് ബഹ്‌റൈന്റ ഐക്യദാർഡ്യത്തെയും, മതേതരത്വത്തെയും, മാനുഷിക മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഖീർ കൊട്ടാരത്തിൽ നടന്ന യോഗത്തിൽ രാജാവിന്റെ വ്യക്തിഗത പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ, മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി , ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡിന്റെ കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ റോയൽ കോർട്ട് മിനിസ്റ്റർ ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവർ പങ്കെടുത്തു. യോഗത്തിൽ ബഹ്റൈൻ നടപ്പാക്കുന്ന വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നടത്തുന്ന പദ്ധതികളും അവലോകനം ചെയ്തു.രാജ്യത്തെ എല്ലാ വികസന പദ്ധതികളുടെ കാതൽ ജനങ്ങളാണെന്നും രാജാവ് അറിയിച്ചു.

Leave A Comment