തുര്‍ക്കി, സിറിയ എന്നിവടങ്ങളിലേക്കുള്ള ഒരു മില്യൺ ഡോളർ വിലമതിക്കുന്ന ആദ്യ ഘട്ട സഹായം ബഹ്റൈൻ കൈമാറി.ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അവശ്യ വസ്തുക്കളാണ് ഇതിലുള്ളത്.ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈ സ അൽ ഖലീഫയുടെ യുവജന, ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള പ്രതിനിധിയും , ഭൂകമ്പ ദുരിതാശ്വാസ ദേശീയ സമിതി അധ്യക്ഷനുമായ ഹിസ് ഹൈനസ് ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്ന ചടങ്ങിലാണ് സഹായം കൈമാറിയത്. ലോകത്ത് ദുരിതമനുഭവിക്കുന്ന എല്ലാവർക്കും സാധ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിൽ ബഹ്റൈന്‍ മുന്‍പന്തിയിലാണ് എന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈൻ രാജാവ് ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഉടൻ സഹായം നൽകുന്നതിന് നിർദ്ദേശം നൽകുകയും , ഇതനുസരിച്ച് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സഹായ ക്യാമ്പെയ്നിൽ ജനങ്ങളോട് പങ്കാളികളാകണമെന്ന് ആഹ്വാനവും ചെയ്തിരുന്നു. ബഹ്റൈനിൽ ഉടനീളമുള്ള നിരവധി സംഘടനകളും സാമൂഹ്യപ്രവർത്തകരും ജനങ്ങളും സഹായങ്ങളുമായി എത്തിയിരുന്നു. ഇത് ബഹ്റൈന്‍ ജനതയുടെ മനുഷ്യത്വത്തിന്‍റെയും സ്നേഹത്തിന്‍റെയും തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന് കീഴിലാണ് സഹായ പദ്ധതികള്‍ ഏകോപിപ്പിക്കുന്നത്. തുര്‍ക്കിയ, സിറിയ ജനതകളോടൊപ്പം നിലകൊള്ളുമെന്നും പ്രതിസന്ധി തരണം ചെയ്യുന്നതു വരെ സഹായവുമായി ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. . ബഹ്റൈനിലെ തുര്‍ക്കിയ അംബാസഡര്‍ എസിൻ കേക്കിലിൻ ബഹ്റൈന്‍റെ സഹായത്തിന് നന്ദി പ്രകാശിപ്പിച്ചു.