മെഗാ ദേശീയ ഗോത്രോത്സവമായ ‘ ആദി മഹോത്സവം’ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും.

  • Home-FINAL
  • Business & Strategy
  • മെഗാ ദേശീയ ഗോത്രോത്സവമായ ‘ ആദി മഹോത്സവം’ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും.

മെഗാ ദേശീയ ഗോത്രോത്സവമായ ‘ ആദി മഹോത്സവം’ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും.


മെഗാ ദേശീയ ഗോത്രോത്സവമായ ‘ ആദി മഹോത്സവം’ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും.ഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഫെബ്രുവരി 16 മുതല്‍ 27 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ഗോത്ര സംസ്‌കാരം, കരകൗശലവസ്തുക്കള്‍, പാചകരീതി, വാണിജ്യം, പരമ്ബരാഗത കല എന്നിവയുടെ മഹത്വം ആഘോഷിക്കുന്നതാണ് ആദി മഹോത്സവം. രാജ്യത്തുടനീളമുള്ള ഗോത്രവര്‍ഗക്കാരുടെ സമ്ബന്നവും വൈവിധ്യപൂര്‍ണ്ണവുമായ പാരമ്ബര്യം പ്രദര്‍ശിപ്പിക്കുന്ന 200-ലധികം വില്‍പ്പനശാലകളാണ് ആദി മഹോത്സവത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിരിക്കുന്നത്. ആയിരത്തോളം ആദിവാസി കരകൗശല തൊഴിലാളികള്‍ മഹോത്സവത്തില്‍ പങ്കെടുക്കും.കരകൗശലവസ്തുക്കള്‍, കൈത്തറി, മണ്‍പാത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയാണ് ഉത്സവത്തില്‍ പ്രധാനമായും വില്‍പ്പന നടത്തുന്നത്. ട്രൈബല്‍ അഫയേഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ട്രൈബല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഡെവലപ്‌മെന്റ് ഫെഡറേഷന്‍ ലിമിറ്റഡിന്റെ വാര്‍ഷിക സംരംഭമാണ് ആദി മഹോത്സവം.

Leave A Comment