ജിസിസി ഐക്യത്തിന് ബഹ്റൈൻ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി സഭായോഗത്തിൽ ബഹ്റൈൻ രാജാവ്

  • Home-FINAL
  • Business & Strategy
  • ജിസിസി ഐക്യത്തിന് ബഹ്റൈൻ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി സഭായോഗത്തിൽ ബഹ്റൈൻ രാജാവ്

ജിസിസി ഐക്യത്തിന് ബഹ്റൈൻ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി സഭായോഗത്തിൽ ബഹ്റൈൻ രാജാവ്


ഗുദൈബിയ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭ യോഗത്തിൽ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ അധ്യക്ഷത വഹിച്ചു.രാജ്യത്തിന്റെ വിപുലമായ നേട്ടങ്ങളെ രാജാവ് അഭിനന്ദിക്കുകയും സർക്കാരിന്റെ പ്രകടനങ്ങളെ പ്രശംസിക്കുകയും ചെയ്തു.ബഹ്റൈൻ സര്‍ക്കാറിന്‍റെ വിവിധ പദ്ധതികള്‍ വിജയത്തിലെത്തുന്നതില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ ഇടപെടല്‍ ശ്രദ്ധേയമായതായും അദ്ദേഹം വിലയിരുത്തി. ജിസിസി രാജ്യങ്ങൾക്കിടയിൽ ഐക്യം കാത്തുസൂക്ഷിക്കുകയും പ്രാദേശിക സുരക്ഷ നിലനിർത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ബഹ്‌റൈൻ രാജാവ് യോഗത്തിൽ വ്യക്തമാക്കി .സൗദി അറേബ്യയിൽ നടന്ന ഉച്ചകോടിയിൽ ഗൾഫ് നേതാക്കൾ അംഗീകരിച്ച എല്ലാ പ്രമേയങ്ങളും , അൽഉല പ്രഖ്യാപനവും നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നു മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് രാജാവ് അറിയിച്ചു. ബഹ്റൈനും ഖത്തറും തമ്മിലുള്ള മുഴുവന്‍ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും ഭരണാധികാരി വ്യക്തമാക്കി. അടുത്ത നാലു വര്‍ഷത്തേക്കുള്ള സര്‍ക്കാര്‍ പദ്ധതികളെ സംബന്ധിച്ച്‌ വിശദീകരിക്കുകയും രാജാവ് തന്‍റെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായും ഫുഡ് പ്രൊഡക്ഷന്‍ യൂനിറ്റുകള്‍ ആരംഭിക്കണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാറിന് ഹമദ് രാജാവ് നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണക്കും സഹായങ്ങള്‍ക്കും കിരീടാവകാശിയും നന്ദി പ്രകാശിപ്പിച്ചു. ഹമദ് രാജാവിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment