ബഹ്റൈനിൽ ബി അവെയർ ആപ്പ് ‘ഡിജിറ്റൽ വാലറ്റിലേക്ക്’ അപ്‌ഡേറ്റ് ചെയ്യുന്നു

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ ബി അവെയർ ആപ്പ് ‘ഡിജിറ്റൽ വാലറ്റിലേക്ക്’ അപ്‌ഡേറ്റ് ചെയ്യുന്നു

ബഹ്റൈനിൽ ബി അവെയർ ആപ്പ് ‘ഡിജിറ്റൽ വാലറ്റിലേക്ക്’ അപ്‌ഡേറ്റ് ചെയ്യുന്നു


ബഹ്റൈനിൽ ,ബി അവെയർ ആപ്പ് ഡിജിറ്റൽ വാലറ്റ്’ ആക്കി മാറ്റു൦. ഈ വർഷ അവസാന പകുതിയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ആപ്ളിക്കേഷന്റെ പുതിയ അപ്‌ഡേറ്റ് ഇന്നലെ ബഹ്റൈൻ ഇൻഫർമേഷൻ & ഇ ഗവൺമെന്റ് അതോറിറ്റി അനാച്ഛാദനം ചെയ്തു.അതോറിറ്റിയുടെ മുഹറഖ് ആസ്ഥാനത്ത് നടന്ന ‘ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം 2022-ന്റെ നേട്ടങ്ങൾ’ എന്ന തലക്കെട്ടിൽ ഐജിഎ പ്രസ് കോൺഫറൻസിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ബഹ്‌റൈനിലെ സ്വദേശികളുടെയും വിദേശികളുടെയും ജീവിതം കൂടുതൽ സൗകര്യപ്രദമാക്കാൻ ലക്ഷ്യമിട്ടുള്ള, കോവിഡ്-19 രോഗികളുടെ ട്രാക്കിംഗ് ആപ്ലിക്കേഷനാണ് ബി അവയെർ ആപ്പ് .ഈ ഓൾ-ഇൻ-വൺ ആപ്പിൽ സിപിആർ, പാസ്‌പോർട്ട്, ജനന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ ഇ-പകർപ്പുകളും കാർ ഉടമസ്ഥാവകാശ രേഖകളും അടങ്ങിയിരിക്കും, അവ ഡോക്യുമെന്റിന്റെ പേപ്പർ പകർപ്പുകൾക്ക് പകരം ‘എല്ലായിടത്തും’ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതാണ്.ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് ആരോഗ്യ കേന്ദ്രങ്ങൾ, സർക്കാർ ആശുപത്രികൾ എന്നിവടങ്ങളിലെ മെഡിക്കൽ അപോയ്ൻമെന്റുകളും, കോവിഡ് -19 അനുബന്ധ ഡോക്ടർമാരുടെ സന്ദർശനങ്ങൾ എന്നിവയുടെ ഓർമ്മപ്പെടുത്തലും ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

പുനർനിർമ്മിച്ച ആപ്പിന്റെ പുതിയ ഫീച്ചറുകളിൽ ചിലത് സർക്കാർ ആരോഗ്യ സംരക്ഷണത്തിനുള്ള മെഡിക്കൽ ആപ്ലിക്കേഷനായ സെഹാതിയുമായി കണക്ട് ചെയ്യുമെങ്കിലും, സെഹാതി നിർണായകമായ സേവനമായി തുടരുമെന്ന് അധികൃതർ പറഞ്ഞു.രോഗത്തിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി വീട്ടിൽ ക്വാറന്റൈൻ ചെയ്‌ത കോവിഡ് -19 രോഗികളെ നിരീക്ഷിക്കുന്നതിനായി 2020 ലാണ് ബഹ്‌റൈനിൽ
ബി അവെയർആദ്യം ആരംഭിച്ചത്.സുപ്രീം കൗൺസിൽ ഫോർ ഹെൽത്തിന്റെയും , ആരോഗ്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ഐജിഎ ഇത് ആരംഭിച്ചത്.

Leave A Comment