ബിബിസിക്ക് സ്ഥാപിത താല്പര്യമെന്ന് ; കേന്ദ്രമന്ത്രി വി. മുരളീധരൻ

  • Home-FINAL
  • Business & Strategy
  • ബിബിസിക്ക് സ്ഥാപിത താല്പര്യമെന്ന് ; കേന്ദ്രമന്ത്രി വി. മുരളീധരൻ

ബിബിസിക്ക് സ്ഥാപിത താല്പര്യമെന്ന് ; കേന്ദ്രമന്ത്രി വി. മുരളീധരൻ


മാധ്യമ പ്രവർത്തനം ഉത്തരവാദിത്ത രഹിതമായാൽ അത് നാടിനെ എങ്ങനെ ചിന്ന ഭിന്നമാക്കും എന്നതിന് പല തെളിവുകളും അടുത്ത കാലത്തുണ്ടായി എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.ബിബിസി വിഷയത്തിൽ പ്രതികരിക്കുവായിരുന്നു അദ്ദേഹം. ബിബിസിയുടെ ഗൂഡലക്ഷ്യം മറച്ചു വെക്കാനാവില്ല എന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. ഇന്ത്യയുടെ പരമോന്നത കോടതി തീർപ്പ് കല്പിച്ച കാര്യങ്ങൾ വീണ്ടും പറയുകയാണ് ഇവർ ചെയ്തത്. ഏതു കൊടി കെട്ടിയ കൊമ്പൻ ആയാലും ഈ കാര്യം അനുവദിക്കാനാവില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.സ്ഥപിതമായ താല്പര്യത്തിലാണ് ബിബിസി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്ന സമയത്ത് രണ്ട് തവണ ബിബിസിയെ പുറത്താക്കിയിട്ടുണ്ട്. അവർ ഇന്ത്യയിലെ കൊളോണിയ വാഴ്ചയുടെ ഓർമ്മകൂടിയാണ്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്ന് അവർ പ്രചരിപ്പിച്ചു. അതിനാൽ ഒരു മഹത്തായ സ്ഥാപനമായി അവരെ കണക്കാക്കേണ്ടതില്ല എന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.പാശ്ചാത്യ മാധ്യമങ്ങൾക്ക് ഇന്ത്യയെക്കുറിച്ച് മുൻവിധിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 20 കൊല്ലമായിട്ട് ഗുജറാത്തിൽ ഒരു കലാപവും സംഭവിച്ചിട്ടില്ല. എന്നാൽ ഗുജറാത്തിനെ കലാപത്തിന്റെ പേരിൽ മാത്രം പാശ്ചാത്യ മാധ്യമങ്ങൾ അടയാളപ്പെടുത്തുന്നു എന്ന് മുരളീധരൻ പറഞ്ഞു.
പറഞ്ഞാണ് അദ്ദേഹം ബിബിസി വിഷയം പരാമർശിച്ചത്.

Leave A Comment