ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യതുടനീളം നിരവധി ആഘോഷണങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ബഹ്‌റൈൻ ഫോർട്ട് മ്യൂസിയം ഒമാനി കവിതകൾക്ക് ആതിഥേയത്വം വഹിച്ചു.ബഹ്‌റൈന് ഒമാന്റെ ആശംസകൾ” എന്ന പ്രമേയത്തിൽ ബഹ്‌റൈൻ അഥോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസും , ബഹ്‌റൈനിലെ ഒമാൻ എംബസിയും ചേർന്ന് ബഹ്‌റൈൻ പോയട്രി സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.വാർത്താവിതരണ കാര്യ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽനോയ്മി, ബിഎസിഎ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ബഹ്റൈനിലെ ഒമാൻ അംബാസഡർ ഫൈസൽ ബിൻ ഹരേബ് ബിൻ ഹമദ് അൽ ബുസൈദി, അറബ് അംബാസഡർമാർ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. .ഒമാനിൽ നിന്നുള്ള കവികൾ – ബഹ്‌റൈനിൽ നിന്നുള്ള കവികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.ബഹ്‌റൈന്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ മേഖല ഗവര്‍ണറേറ്റിന് കീഴില്‍ സല്ലാഖില്‍ പരമ്ബരാഗത കലാവിഷ്‌കാരങ്ങള്‍ സംഘടിപ്പിച്ചു.ബഹ്‌റൈന്‍ പാരമ്ബര്യവും സംസ്‌കാരവും അടയാളപ്പെടുത്തുന്നതും രാജ്യത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്നതുമായിരുന്നു പരിപാടികള്‍.
ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ് അല്‍ ഖലീഫ, ഉപ ഗവര്‍ണര്‍ ബ്രിഗേഡിയര്‍ ഈസ ഥാമിര്‍ അദ്ദൂസരി എന്നിവരും പ്രദേശത്തെ പ്രമുഖരും പരിപാടിയുടെ ഭാഗമായി.