ഡിസംബർ 14ന് ബഹ്‌റൈൻ പോലീസ് ദിനം .

ഡിസംബർ 14ന് ബഹ്‌റൈൻ പോലീസ് ദിനം .


ഡിസംബർ 14ന് ബഹ്‌റൈൻ പോലീസ് ദിനം ആചരിക്കുന്നു. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ശൂറ കൗൺസിൽ അഭിനന്ദനങ്ങൾ അറിയിച്ചു. ബഹ്‌റൈനിലുടനീളം സുരക്ഷയുംക്രമസമാധാനവും നിലനിർത്തുന്നതിൽ ബഹ്‌റൈൻ പോലീസിന്റെ ശ്രദ്ധേയമായ പങ്കിനെയും കൗൺസിൽ പ്രശംസിച്ചു.ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയത്തിനും , സേനയ്ക്കും കൗൺസിൽ അഭിനന്ദനങ്ങൾ അറിയിച്ചു, രാഷ്ട്രത്തെയും പൗരന്മാരെയും സേവിക്കുന്നതിൽ ബഹ്‌റൈൻ പോലീസിന്റെ മാന്യമായ നേട്ടങ്ങളെയും ബഹ്റൈനിലെ ഉന്നത നേതാക്കൾ പ്രശംസിച്ചു രാഷ്ട്രത്തെയും അതിന്റെ
സ്ഥിരതയെയും സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച ബഹ്റൈൻ പോലീസിനെയും ശൂറ കൗൺസിൽ സ്മരിച്ചു.

Leave A Comment