രാജ്യത്തെ സംരക്ഷിക്കുന്നതിൽ ബിഡിഫിഎന്റെ നിർണായക പങ്ക് അഭിമാനകരമെന്ന് ബഹ്റൈൻ കിരീടവകാശി

  • Home-FINAL
  • Business & Strategy
  • രാജ്യത്തെ സംരക്ഷിക്കുന്നതിൽ ബിഡിഫിഎന്റെ നിർണായക പങ്ക് അഭിമാനകരമെന്ന് ബഹ്റൈൻ കിരീടവകാശി

രാജ്യത്തെ സംരക്ഷിക്കുന്നതിൽ ബിഡിഫിഎന്റെ നിർണായക പങ്ക് അഭിമാനകരമെന്ന് ബഹ്റൈൻ കിരീടവകാശി


ബഹ്റൈനെ സംരക്ഷിക്കുന്നതിൽ , ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ നിർണായക പങ്ക് അഭിമാനകരമാണ് എന്ന് , സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും, ബഹ്‌റൈൻ കിരീടവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. രാജ്യത്തെ സഖ്യകക്ഷികൾക്കൊപ്പം പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിലെ അർപ്പണബോധവും, പങ്കും പ്രതിഫലിപ്പിക്കുന്ന  ബിഡിഫി ന്റെ കാര്യക്ഷമതയെയും സൈനിക കഴിവുകളെയും അദ്ദേഹം അഭിനന്ദിച്ചു. ബഹ്റൈൻ കിരീടാവകാശി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിന്റെ ജനറൽ കമാൻഡ് സന്ദർശിക്കവയേണ് ഇക്കാര്യം വ്യക്തമാക്കിയത്.ബിഡിഎഫ് കമാൻഡർ ഇൻ ചീഫ് -ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, പ്രതിരോധ മന്ത്രി, ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നുഐമി, ബിഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ തെയാബ് ബിൻ സഖർ അൽ-നുഐമി ,നിരവധി മുതിർന്ന ബിഡിഎഫ് ഓഫീസർമാർഎന്നിവർ ചേർന്ന് ആണ് അദ്ദേഹത്തെ സ്വീകരിച്ചത്.സായുധ സേനയുടെ പരമോന്നത കമാൻഡറായ ബഹ്റൈൻ രാജാവ് , ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ സമഗ്ര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ബിഡിഎഫ് പങ്ക് പ്രശംസനീയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബി.ഡി.എഫ് തങ്ങളുടെ വികസന  പദ്ധതികളെക്കുറിച്ചും , ഭരണപരമായ സന്നദ്ധതയെക്കുറിച്ചും സൈനിക കഴിവുകളെയും കുറിച്ചുംകിരീടവകാശിയെ അറിയിച്ചു.

Leave A Comment