വേറിട്ട അനുഭവമായി ബിഡികെ സ്നേഹസംഗമം.

വേറിട്ട അനുഭവമായി ബിഡികെ സ്നേഹസംഗമം.


മനാമ: ബ്ലഡ് ഡോണേഴ്സ് കേരള(ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ഇന്ത്യൻ ക്ലബ്ബുമായി സഹകരിച്ചു നടത്തിയ സ്നേഹസംഗമം വേറിട്ട അനുഭവമായി. ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് കെ. എം. ചെറിയാൻ പരിപാടികളുടെ ഔപചാരിക ഉത്ഘാടനം നിർവഹിച്ചു. മികച്ച കലാപരിപാടികളും ബഹ്‌റൈൻ മ്യൂസിക്ക് സിറ്റി അവതരിപ്പിച്ച ഗാനമേളയും നാട്ടിൽ നിന്നും വന്ന പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഫാദർ ജിനു പള്ളിപ്പാട്ടിന്റെ പ്രഭാഷണവും സദസ്യർക്ക് ഏറെ ഹൃദ്യമായി.

ബഹ്‌റൈനിലെ അനാഥരുടെ പിതാവ് എന്നറിയപ്പെടുന്ന ബാബ ഖലീൽ, യുഎഇ യിൽ നിന്ന് എത്തിയ സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവുമായ അഷ്‌റഫ് താമരശ്ശേരി എന്നിവരുടെ സാന്നിധ്യം സദസ്സിന് ഉണർവേകി. 43 വർഷത്തെ മെഡിക്കൽ ജീവകാരുണ്യ സേവനം മുൻനിർത്തി ബഹ്‌റൈനിലെ ജനകീയ ഡോക്ടർ ഡോ: പി. വി ചെറിയാന് പരിപാടിയിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവികുമാർ ജെയിൻ ബിഡികെയുടെ പുരസ്‌കാരം സമർപ്പിച്ചു. ബിഡികെ ബഹ്‌റൈൻ ചാപ്റ്ററിനൊപ്പം സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ബിഡിഎഫ് ഹോസ്പിറ്റൽ, അവാലി കാർഡിയാക് സെന്റർ എന്നിവിടങ്ങളിലെ രക്തബാങ്കിൽ രക്തദാനത്തിൽ പങ്കാളികൾ ആയ സംഘടനകൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ പങ്കെടുത്ത സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ കൈമാറി.

ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലിം സ്വാഗതവും ജനറൽ സെക്രട്ടറി റോജി ജോൺ നന്ദിയും പറഞ്ഞു. പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ, ട്രെഷറർ ഫിലിപ് വർഗീസ്, ക്യാമ്പ് ചീഫ് കോർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, വൈസ് പ്രസിഡന്റുമാരായ മിഥുൻ, സിജോ ജോസ്, സെക്രട്ടറി അശ്വിൻ രവീന്ദ്രൻ, ലേഡീസ് വിങ് കൺവീനർ ശ്രീജ ശ്രീധരൻ, രേഷ്മ ഗിരീഷ്, ക്യാമ്പ് കോർഡിനേറ്റർ സാബു അഗസ്റ്റിൻ, രാജേഷ് പന്മന, ജിബിൻ ജോയി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗിരീഷ് കെ. വി,ആനി അനു, അസീസ് പള്ളം, സുനിൽ, എബി, സലീന റാഫി, ഗിരീഷ് പിള്ള, വിനീത വിജയൻ സ്വാഗതസംഘം അംഗങ്ങളായ പ്രവീഷ് പ്രസന്നൻ, സെന്തിൽ, ഫാത്തിമ സഹ്‌ല, നിതിൻ ശ്രീനിവാസൻ, ധന്യ വിനയൻ, രജിത, മുഹമ്മദ് ഹുസൈൻ, ഷംസീർ,ബിനീഷ്, ഉണ്ണിക്കുട്ടൻ ഇക്ബാൽ എന്നിവർ നേതൃത്വം നൽകി. ബബിന സുനിൽ പരിപാടികൾ നിയന്ത്രിച്ചു.

Leave A Comment