തൊഴിലാളികൾക്കൊപ്പം ഓണം നബിദിന ആഘോഷിച്ച് വേള്‍ഡ് മലയാളികൗണ്‍സില്‍.

  • Home-FINAL
  • Business & Strategy
  • തൊഴിലാളികൾക്കൊപ്പം ഓണം നബിദിന ആഘോഷിച്ച് വേള്‍ഡ് മലയാളികൗണ്‍സില്‍.

തൊഴിലാളികൾക്കൊപ്പം ഓണം നബിദിന ആഘോഷിച്ച് വേള്‍ഡ് മലയാളികൗണ്‍സില്‍.


വേള്‍ഡ് മലയാളികൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ഓണവും നബി ദിന ആഘോഷങ്ങളാണ് സല്‍മാബാദിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കൊപ്പം സദ്യ ഉൾപ്പെടെയൊരുക്കി ആഘോഷിച്ചത്.
പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ജഗത്കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.ഇന്ത്യന്‍ ക്ളബ്ബ് പ്രസിഡണ്ട് കെ.എം .ചെറിയാന്‍, പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ ഡോക്ടര്‍.പി.വി.ചെറിയാന്‍, പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ , ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍,സാമൂഹിക പ്രവര്‍ത്തകന്‍ കെ.ടി.സലീം എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു.

ന്യൂ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ഗോപി നാഥമേനോന്‍, കോഴിക്കോട് ജില്ലാ അസോസിയേഷന്‍ പ്രസിഡണ്ട് ജോണി താമരശ്ശേരി, സാമൂഹ്യപ്രവര്‍ത്തകരായ സെയ്ദ് ഹനീഫ്, ബി.ഡികെ പ്രസിഡണ്ട് ഗംഗന്‍ ത്രിക്കരിപ്പൂര്‍, ഐ.സി,ആര്‍,എഫ് അംഗം രാജീവന്‍, ടഗ് ഓഫ് വാര്‍ ഭാരവാഹി രതിന്‍ തിലക് , എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു .വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങള്‍ വീടുകളില്‍ പാകം ചെയതു കൊണ്ട് വന്ന വിഭവസമൃദ്ധമായ ഓണസദ്യ പരിപാടിയിൽ വിതരണം ചെയ്തു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളായ മോനി ഒടികണ്ടത്തില്‍ , ഷൈജു കന്‍പ്രത്ത്, തോമസ് ഫിലിപ്പ്, ജസ്റ്റിന്‍ ഡേവിസ്, കാത്തു സച്ചിന്‍ദേവ്, ലീബാ രാജേഷ്, വിജയലക്ഷ്മി,എന്നിവര്‍ നിയന്ത്രിച്ചു.വനിതാ വിഭാഗം ഭാരവാഹികളായ സന്ധ്യാരാജേഷ്, സുനു, ദീപാദിലീഫ്, സുനിഫിലിപ്പ് എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി.

Leave A Comment