കാതോലിക്കാ ബാവ ബഹ്റൈൻ ഭാണാധികാരിയുമായി കൂടിക്കാഴ്ച നടത്തി.

  • Home-FINAL
  • Business & Strategy
  • കാതോലിക്കാ ബാവ ബഹ്റൈൻ ഭാണാധികാരിയുമായി കൂടിക്കാഴ്ച നടത്തി.

കാതോലിക്കാ ബാവ ബഹ്റൈൻ ഭാണാധികാരിയുമായി കൂടിക്കാഴ്ച നടത്തി.


മനാമ: പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇടവകയുടെ 64ാമത് പെരുന്നാള്‍, വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനാണ് കാതോലിക്ക ബാവ ബഹ്‌റൈനില്‍ എത്തിയത്.

സ്‌നേഹത്തിന്റെയും നന്മയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവകാരുണ്യ രംഗത്ത് കാതോലിക്ക ബാവ ചെയ്യുന്ന സേവനങ്ങളെ ഹമദ് രാജാവ് പ്രശംസിച്ചു. സഹവര്‍ത്തിത്വവും സ്‌നേഹവും മതങ്ങള്‍ തമ്മിലുള്ള സഹിഷ്ണതയും പുലര്‍ത്താന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചും രാജ്യത്തെ മറ്റ് ചര്‍ച്ചുകളും ചെയ്യുന്ന സേവനങ്ങളെയും രാജാവ് അഭിനന്ദിച്ചു.

പുരാതന കാലം മുതല്‍ വിവിധ മതങ്ങളുടെ ആചാരങ്ങള്‍ ബഹ്‌റൈനില്‍ നിലനില്‍ക്കുന്നുണ്ടെന്നതില്‍ അഭിമാനമുണ്ടെന്ന് സഫ്രിയ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ രാജാവ് പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്ന തത്വം ഉള്‍ക്കൊള്ളുന്നവരാണ് രാജ്യത്തെ ജനങ്ങള്‍. സഹവര്‍ത്തിത്വത്തി?െന്റയും സാ?ഹോദര്യത്തി?െന്റയും പരസ്പര സംഭാഷണത്തിന്റെയും പാതയില്‍ മുന്നോട്ട് പോകാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഹമദ് രാജാവ് പറഞ്ഞു.വിവിധ മതങ്ങളെ സ്വീകരിക്കുന്ന ബഹ്‌റൈന്‍ നിലപാടിനെ കാതോലിക്ക ബാവ അഭിനന്ദിച്ചു. ഹമദ് രാജാവി?ന്റെ കീഴില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

Leave A Comment