അറേബ്യന്‍ ഗള്‍ഫ് കപ്പിന്റ സെമിഫൈനല്‍ പോരാട്ടത്തിന് ബഹ്റൈന്‍ ഇന്നിറങ്ങും.ഇറാഖിലെ ബസ്റ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒമാനാണ് ബഹ്റൈെന്റ എതിരാളികള്‍. വൈകീട്ട് 8.15നാണ് ബഹ്റൈന്‍-ഒമാന്‍ മത്സരം.രണ്ടു ജയവും ഒരു സമനിലയുമായി ബി ഗ്രൂപ് ചാമ്ബ്യന്മാരായാണ് ബഹ്റൈന്‍ സെമിയിലേക്ക് ഇടം നേടിയത്. എ ഗ്രൂപ്പില്‍നിന്ന് രണ്ടാം സ്ഥാനക്കാരായി സെമിയില്‍ എത്തിയ ഒമാനും രണ്ട് വിജയവും ഒരു സമനിലയുമാണ് ഗ്രൂപ് ഘട്ടത്തില്‍ സ്വന്തമാക്കിയത്.വെള്ളിയാഴ്ച നടന്ന അവസാന ഗ്രൂപ് മത്സരത്തില്‍ കുവൈത്തിനെതിരെ സമനില (1-1) നേടി ആണ് നിലവിലെ ചാമ്പ്യൻമാരായ ബഹ്റൈന്‍ സെമിയിൽ എത്തിയത്. ഒമാനെതിരായ സെമിഫൈനല്‍ മത്സരത്തിലാണ് ടീമിെന്റ മുഴുവന്‍ ശ്രദ്ധയുമെന്ന് കോച്ച് ഹെലിയോ സൂസ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സെമിയില്‍ വിജയിച്ചാല്‍ കപ്പ് നേടുന്നതിനുള്ള അവസരം ലഭിക്കും. അതിനാല്‍, സെമി മത്സരത്തിലാണ് ഇപ്പോഴത്തെ ശ്രദ്ധ എന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ബഹ്‌റൈന് ,രണ്ട് തവണ ചാമ്ബ്യന്മാരായ ഒമാന്‍ കടുത്ത വെല്ലുവിളിയായിരിക്കും സെമിയില്‍ ഉയര്‍ത്തുക.