അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ബഹ്റൈൻ സെമി ഫൈനലിൽ കടന്നു. ഇറാഖിലെ ബസ്രയിൽ ഇന്നലെ ബഹ്‌റൈനും കുവൈത്തുമായി നടന്ന മത്സരം സമനിലയിൽ ആണ് അവസാനിച്ചത്. അടുത്ത തിങ്കളാഴ്ച നടക്കുന്ന സെമിഫൈനലിൽ ഒമാനെയാണ് ബഹ്റൈൻ നേരിടുക. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും ഖത്തറിനും എതിരായ രണ്ട് വിജയങ്ങളിൽ നിന്ന് 7 പോയിന്റും കുവൈത്തിനെതിരായ സമനിലയിൽ നിന്നും ബഹ്‌റൈൻ ഗ്രൂപ്പിൽ ഒന്നാമതാണ്. നിലവിലെ ചാമ്പ്യൻമാരായ ബഹ്റൈൻ കിരീടം ലക്ഷ്യമിട്ടാണ് പോരാട്ടത്തിനിറങ്ങുന്നത്.