സീറോ മലബാർ സൊസൈറ്റി സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ്ബാങ്കുമായി സഹകരിച്ചു ബ്ലഡ് ഡോനെഷൻ ക്യാമ്പ് സംഘടിപ്പിച്ചു .
ഫെബ്രുവരി 3 ന് രാവിലെ 7 മണിക്ക് പ്രസിഡണ്ട് ബിജു ജോസഫ് ഉത്ഘാദാനം ചെയ്ത ക്യാമ്പിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു .
മുൻ പ്രെസിഡന്റുമാരായ ഫ്രാൻസിസ് കൈതാരത്ത് , പോൾ ഉറുവത് , ബെന്നി വര്ഗീസ് ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് സാനി പോൾ തുടങ്ങിയവർ പങ്കെടുത്തു.
രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ചും , ആവശ്യകതെയെക്കുറിച്ചു സന്ദേശങ്ങൾ നൽകി . വെസ് പ്രസിഡന്റ് ജോജി കുരിയൻ പങ്കെടുത്ത അംഗങ്ങൾകും ബ്ലഡ് ബാങ്ക് സ്റ്റാഫിനും നന്ദി അർപ്പിച്ചു . ജനറൽ കൺവീനർ ഷാജി സെബാസ്റ്റ്യൻ , ജനറൽ സെക്രട്ടറി ജോയ് പോളി എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി .