വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി ബഹ്റൈനിലെ വാണിജ്യസ്ഥാപനങ്ങളിൽ പരിശോധന തുടരും

  • Home-FINAL
  • Business & Strategy
  • വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി ബഹ്റൈനിലെ വാണിജ്യസ്ഥാപനങ്ങളിൽ പരിശോധന തുടരും

വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി ബഹ്റൈനിലെ വാണിജ്യസ്ഥാപനങ്ങളിൽ പരിശോധന തുടരും


ലോകത്തിലെ നിലവിലെ സാഹചര്യം ആഗോള വിതരണ ശൃംഖലയ്ക്ക് വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ഇത് പണപ്പെരുപ്പത്തിലേക്കും വിലക്കയറ്റത്തിലേക്കും നയിക്കുന്നതായും ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദെൽ ഫഖ്‌രോ. അതിനാൽ ആവശ്യമായ അടിസ്ഥാന ചരക്കുകളുടെയും ലഭ്യത ഉറപ്പാക്കാൻ വ്യവസായ വാണിജ്യ മന്ത്രാലയം , പരിശോധന കാമ്പെയ്‌നുകൾ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി മന്ത്രാലയത്തിലെ റെഗുലേറ്ററി അതോറിറ്റികൾ മാർക്കറ്റുകളിലും വാണിജ്യ സ്റ്റോറുകളിലും ഫീൽഡ് പരിശോധന ശക്തമാക്കി, 2023 ജനുവരി വരെ 11,875 പരിശോധനാ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ടെന്നും നിയമ ലംഘനം നടത്തിയ 27 സ്റ്റോറുകൾ അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. മന്ത്രാലയം പരിശോധനാ കാമ്പെയ്‌നുകൾ തുടരുമെന്നും , നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ആഗോള പണപ്പെരുപ്പം കണക്കിലെടുത്ത് താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് അധിക സാമ്പത്തിക സഹായം നൽകുന്നതിന് ബന്ധപ്പെട്ട അധികാരികൾക്കും സാമൂഹിക വികസന മന്ത്രാലയത്തിനും ബഹ്റൈൻ കിരീടവകാശി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്‌റൈനിൽ ജനങ്ങൾക്ക് അവശ്യമായ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ മതിയായ സ്റ്റോക്ക് ഉണ്ടെന്നും വ്യവസായ വാണിജ്യ മന്ത്രി സ്ഥിരീകരിച്ചു.വിലക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രതിനിധി കൗൺസിലിൽ നടന്ന സംവാദം, അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ വ്യവസായ വാണിജ്യ മന്ത്രാലയം സ്വീകരിച്ച ഏറ്റവും പ്രധാനപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കാൻ അവസരമൊരുക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു

Leave A Comment