കണ്ണൂരിൽ ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു ഗർഭിണിയും ഭർത്താവും മരിച്ചു

  • Home-FINAL
  • Business & Strategy
  • കണ്ണൂരിൽ ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു ഗർഭിണിയും ഭർത്താവും മരിച്ചു

കണ്ണൂരിൽ ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു ഗർഭിണിയും ഭർത്താവും മരിച്ചു


കണ്ണൂർ: കണ്ണൂർ ഫയർ സ്റ്റേഷന് സമീപം ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശി റീഷ (26), ഭർത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം.കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു കുട്ടി ഉൾപ്പെടെ ആറു പേരാണ് കാറിലുണ്ടായിരുന്നത്. നാലുപേരെ രക്ഷപ്പെടുത്തി. മരിച്ച രണ്ടു പേരും കാറിന്റെ മുൻസീറ്റിലാണ് ഇരുന്നതെന്നാണ് പ്രാഥമിക വിവരം. പിന്നിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയെന്ന് നാട്ടുകാർ പറയുന്നു.ആശുപത്രിയിലെത്താൻ മിനിറ്റുകൾ അകലെ എത്തിയപ്പോഴാണ് കാറിൽ തീ പടർന്നത്.

Leave A Comment