കേന്ദ്രത്തിന് ആശ്വാസം: നോട്ട് നിരോധനം സുപ്രീംകോടതി ശരിവച്ചു; വിയോജിച്ച്‌ ജസ്റ്റീസ് നാഗരത്‌ന

  • Home-FINAL
  • Business & Strategy
  • കേന്ദ്രത്തിന് ആശ്വാസം: നോട്ട് നിരോധനം സുപ്രീംകോടതി ശരിവച്ചു; വിയോജിച്ച്‌ ജസ്റ്റീസ് നാഗരത്‌ന

കേന്ദ്രത്തിന് ആശ്വാസം: നോട്ട് നിരോധനം സുപ്രീംകോടതി ശരിവച്ചു; വിയോജിച്ച്‌ ജസ്റ്റീസ് നാഗരത്‌ന


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ നോട്ട് നിരോധനം സുപ്രീംകോടതി ശരിവച്ചു. നോട്ട് നിരോധനം നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നുള്ള ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി.ഇത് ഭരണാഘടനാപരമായി തെറ്റായ നടപടിയല്ലെന്നും കോടതി നിരീക്ഷിച്ചു. അഞ്ചംഗ ഭരണഘടനാബെഞ്ചില്‍ നാലുപേര്‍ നിരോധനം ശരിവച്ചപ്പോള്‍ ജസ്റ്റീസ് ബി.വി. നാഗരത്‌ന വിധിയോട് വിയോജിച്ചു.ആര്‍ബിഐ ചട്ടം അനുസരിച്ച്‌ ഏതെങ്കിലും സീരിസില്‍പെട്ട നോട്ട് നിരോധിക്കാന്‍ മാത്രമേ കേന്ദ്രത്തിന് അധികാരമുള്ളു എന്ന ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി. ആര്‍ബിഐ ആക്‌ട് സെക്ഷന്‍ 26/2 പ്രകാരം ഏത് ശ്രേണിയില്‍പെട്ട നോട്ടും നിരോധിക്കാനുമുള്ള അധികാരം കേന്ദ്രത്തിനുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിരോധനം ലക്ഷ്യം നേടിയില്ല എന്നതുകൊണ്ട് തീരുമാനം ശരിയല്ല എന്നു പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
നോട്ട് നിരോധനം ശരിവച്ച വിധിയോട് വിയോജിക്കുകയാണെന്ന് ജസ്റ്റീസ് നാഗരത്‌ന വ്യക്തമാക്കി. ആര്‍ബിഐ ആക്‌ട് സെക്ഷന്‍ 26/2 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേന്ദ്ര നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്‍റ് മുഖേനയുള്ള നിയമനിര്‍മാണം വേണ്ടിയിരുന്നെന്നും ഇതുണ്ടായില്ലെന്നും ജസ്റ്റീസ് പറഞ്ഞു. വിജ്ഞാപനം വഴി നോട്ട് നിരോധിക്കാനുള്ള തീരുമാനം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ടുനിരോധനം ചോദ്യം ചെയ്തുള്ള 58 ഹര്‍ജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്. നോട്ട് നിരോധിക്കാനുള്ള തീരുമാനം ഏകപക്ഷീയവും ചട്ടലംഘനവുമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.2016 നവംബര്‍ 8ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടാണ് 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കുന്ന കാര്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്

Leave A Comment