ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ സിമുലേഷൻ സംവിധാനം സ്ഥാപിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ സിമുലേഷൻ സംവിധാനം സ്ഥാപിച്ചു.

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ സിമുലേഷൻ സംവിധാനം സ്ഥാപിച്ചു.


ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏറ്റവും ആധുനികമായ എയർ ട്രാഫിക് കൺട്രോൾ ടവറിനായി സിമുലേഷൻ സംവിധാനം സ്ഥാപിച്ചു.ബഹ്റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം ആണ് ഇത് സ്ഥാപിച്ചത്. ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് എയർ ട്രാഫിക് കൺട്രോളർമാർക്കായി ഒരു സംയോജിത സിമുലേഷൻ പ്ലാറ്റ്‌ഫോമാണ് പുതിയ സംവിധാനം നൽകുന്നത് . ബഹ്റൈൻ എയർപോട്ടിനു ചുറ്റുമുള്ള പ്രദേശങ്ങളുടെ പനോരമിക് ദൃശ്യങ്ങൾ കണ്ടു കൊണ്ട് ,
വിവിധ കാലാവസ്ഥകളിൽ എയർ ട്രാഫിക് കൺട്രോൾ ടവർ പ്രവർത്തനങ്ങൾ മനസിലാക്കാൻ ഈ ഹൈടെക് സിസ്റ്റത്തിലൂടെ സാധിക്കുന്നതാണ്.
റേഡിയോ കമ്മ്യൂണിക്കേഷൻസ്, ഗ്രൗണ്ട് ട്രാഫിക് റഡാർ, കാലാവസ്ഥാ വിവരങ്ങൾ, എയർപോർട്ട് ഗ്രൗണ്ടിലെ എയർ ട്രാഫിക് നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മറ്റ് നൂതന ഉപകരണങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന വെർച്വൽ സിസ്റ്റങ്ങൾ പുതിയ സംവിധാനത്തെ പിന്തുണയ്ക്കുന്നു.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായി, ഉയർന്ന സുരക്ഷയിലും ഗുണനിലവാരത്തിലും എയർ നാവിഗേഷൻ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദേശീയ കേഡറുകളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള സിവിൽ ഏവിയേഷൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്.
പുതിയ സിമുലേഷൻ സംവിധാനത്തിൽ എയർ കൺട്രോളർമാർ പരിശീലനം ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് ബഹ്റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കാബി പറഞ്ഞു.

Leave A Comment