ബഹ്റൈൻ എൻ.എച്ച്.ആർ.എ സി.ഇ.ഒ ഡോ. മറിയം അൽ ജലഹ്മാ ബഹ്റൈൻ മീഡിയ സിറ്റി സന്ദർശിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ എൻ.എച്ച്.ആർ.എ സി.ഇ.ഒ ഡോ. മറിയം അൽ ജലഹ്മാ ബഹ്റൈൻ മീഡിയ സിറ്റി സന്ദർശിച്ചു.

ബഹ്റൈൻ എൻ.എച്ച്.ആർ.എ സി.ഇ.ഒ ഡോ. മറിയം അൽ ജലഹ്മാ ബഹ്റൈൻ മീഡിയ സിറ്റി സന്ദർശിച്ചു.


ബഹ്റൈൻ എൻ.എച്ച്.ആർ.എ സി.ഇ.ഒ ഡോ. മറിയം അൽ ജലഹ്മാ ബഹ്റൈൻ മീഡീയ സിറ്റി സന്ദർശിച്ചു. ബി.എം.സി ഗ്ലോബൽ ലൈവിൽ സoപ്രേഷണം ചെയ്യുന്ന ദ ടോക്ക് എന്ന പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയതാണ് ഡോ.മറിയം. ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും ,മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരേത് ഡോ. മറിയം അൽ ജലഹ്മാ ബൊക്ക നൽകി സ്വീകരിച്ചു. തുടർന്ന്  ഡോ. മറിയം അൽ ജലഹ്മാക്ക് ക്യാൻസർ കെയർ ഗ്രൂപ്പ് പ്രസിഡൻറ് ഡോക്ടർ പി വി ചെറിയാൻ ബിഎംസി -യുടെ ലീഡ് മാഗസിൻ കൈമാറി.
ദ ടോക്ക് പരിപാടിയിൽ പങ്കെടുത്ത ഡോ. മറിയം അൽ ജലഹ്മാക്ക് ബഹറിൻ മീഡിയ സിറ്റിയുടെ ചെയർമാനും മാനേജ്മ ഡയറക്ടറുമായ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് മെമെന്റോ നൽകി ആദരിച്ചു. ബഹ്റൈൻ ക്യാൻസർ കെയർ പ്രസിഡൻ്റ് ഡോ. പി.വി ചെറിയാൻ ,Dr ഡോണൽ ബോസ്ക്കോ ,ബഹ്റൈനിലെ മുതിർന്ന മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ,ബിഎംസി എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ജെമി ജോൺ മറ്റു ബിഎംസി കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ഡോ. മറിയം അൽ ജലഹ്മാ ബർത്തഡേ ബഹ്റൈൻ മീഡിയ സിറ്റിയിൽ വെച്ച് കേക്ക് മുറിച്ച് ആഘോഷിച്ചു.
ബഹറിനിൽ കലാസാംസ്കാരിക വിദ്യാഭ്യാസ മാധ്യമ രംഗത്ത് ബഹറിൻ മീഡിയ സിറ്റി നൽകുന്ന സംഭാവനകളെ ഡോ. മറിയം അൽ ജലഹ്മാ അഭിനന്ദിച്ചു.

Leave A Comment